എംബാപ്പെ, ​ഗ്രീസ്മാൻ, മുസിയാല, വിയെറ്റ്സ് എക്സ്
Sports

കാണാം മാഡ്രിഡ് ഡാര്‍ബി; ബയേണ്‍- ലെവര്‍കൂസന്‍ പോരാട്ടം; ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു

പിഎസ്ജി- ലിവര്‍പൂള്‍ ക്ലാസിക്കും

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു. റയല്‍ മാഡ്രിഡ്- അത്‌ലറ്റിക്കോ മാഡ്രിഡ് നഗരവൈരി പോരാട്ടം പ്രീ ക്വാര്‍ട്ടറില്‍ കാണാം. ബുണ്ടസ് ലീഗയില്‍ കിരീടത്തിനായി മത്സരിക്കുന്ന ബയേണ്‍ മ്യൂണിക്കും ബയര്‍ ലെവര്‍കൂസനും ചാംപ്യന്‍സ് ലീഗ് അവസാന 16ലും നേര്‍ക്കുനേര്‍ വരും.

പിഎസ്ജി- ലിവര്‍പൂള്‍ പോരാട്ടമാണ് മറ്റൊരു ശ്രദ്ധേയ മത്സരം. ബാഴ്‌സലോണയ്ക്ക് ബെന്‍ഫിക്കയാണ് എതിരായി വരുന്നത്. ആഴ്‌സണലിനു പിഎസ്‌വി ഐന്തോവനും ഇന്റര്‍ മിലാനെ ഫെയനൂര്‍ദും നേരിടും.

മാര്‍ച്ച് 4, 5, 6 തീയതികളിലാണ് ഒന്നാം പാദം. 11, 12, 13 തീയതികളിലാണ് രണ്ടാം പാദ പോരാട്ടം.

മത്സര ചിത്രം

റയല്‍ മാഡ്രിഡ്- അത്‌ലറ്റിക്കോ മാഡ്രിഡ്

ബയര്‍ ലെവര്‍കൂസന്‍- ബയേണ്‍ മ്യൂണിക്ക്

പിഎസ്ജി- ലിവര്‍പൂള്‍

ബാഴ്‌സലോണ- ബെന്‍ഫിക്ക

ആഴ്‌സണല്‍- പിഎസ്‌വി ഐന്തോവന്‍

ഇന്റര്‍ മിലാന്‍- ഫെയനൂര്‍ദ്

ബൊറൂസിയ ഡോര്‍ട്മുണ്ട്- ലില്‍

ആസ്റ്റന്‍ വില്ല- ക്ലബ് ബ്രുഗ്ഗെ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും