ഗോളാഘോഷിക്കുന്ന ജര്‍മന്‍ ടീം എക്സ്
Sports

ജയിച്ച് ജര്‍മനി, ഹംഗറിയില്‍ കുരുങ്ങി നെതര്‍ലന്‍ഡ്‌സ്

യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ ജര്‍മനിയ്ക്ക് ജയം. നെതര്‍ലന്‍ഡ്‌സ് സമനിലയുമായി രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ജര്‍മനി 1-2നു ബോസ്‌നിയ ഹെര്‍സഗോവിനയെ വീഴ്ത്തി. നെതര്‍ലന്‍ഡ്‌സ് ഹംഗറിയോടാണ് സമനില പിടിച്ച് രക്ഷപ്പെട്ടത്. 1-1നാണ് ഓറഞ്ച് പട പരാജയം ഒഴിവാക്കിയത്.

ഡെനിസ് ഉണ്ടാവിന്റെ ഡബിള്‍

ജര്‍മനി- ബോസ്നിയ പോരാട്ടം

ഇരട്ട ഗോളുകളുമായി ഡെനിസ് ഉണ്ടാവ് കളം വാണ പോരിലാണ് ജര്‍മന്‍ ജയം. ബോസ്‌നിയയുടെ ആശ്വാസ ഗോള്‍ നായകന്‍ എഡിന്‍ ജെക്കോ വലയിലിട്ടു. കളിയുടെ 30, 36 മിനിറ്റുകളിലാണ് ജര്‍മനി ഗോളുകള്‍ നേടിയത്. ജര്‍മനി നേടിയ 3 ഗോളുകള്‍ ഓഫ് സൈഡ് കെണിയില്‍ പെട്ടു. 70ാം മിനിറ്റിലാണ് ബോസ്‌നിയയുടെ ആശ്വാസ ഗോള്‍ വന്നത്. കോര്‍ണറില്‍ നിന്നുള്ള പന്തിനെ ജെക്കോ സമര്‍ഥമായി ഹെഡ് ചെയ്ത് വലയിലാക്കി.

ഡുംഫ്രിസ് രക്ഷകന്‍

ഡുംഫ്രിസ്

നെതര്‍ലന്‍ഡ്‌സിനെ ഡെന്‍സെല്‍ ഡുംഫ്രിസ് രക്ഷപ്പെടുത്തിയെടുത്തു. ഹംഗറിക്കെതിരെ നെതര്‍ലന്‍ഡ്‌സ് 1-1നു രക്ഷപ്പെട്ടു. 32ാം മിനിറ്റില്‍ ഓറഞ്ച് പടയെ ഞെട്ടിച്ച് ഹംഗറി ലീഡെടുത്തു. 79ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്‌സിനു നായകന്‍ വിര്‍ജില്‍ വാന്‍ ഡെയ്ക്കിനെ നഷ്ടമാകുകയും ചെയ്തപ്പോള്‍ അവര്‍ പരാജയം ഭയന്നു. താരത്തിനു ചുവപ്പ് കാര്‍ഡ് കണ്ടതോടെ അവര്‍ പത്ത് പേരായി ചുരുങ്ങിയിരുന്നു. പൊരുതി നിന്ന അവര്‍ 83ാം മിനിറ്റില്‍ ഡുംഫ്രിസിലൂടെ സമനില പിടിച്ചു.

അല്‍ബേനിയക്ക് 'ചെക്ക്'

തോമസ് ചോരി

ചെക്ക് റിപ്പബ്ലിക്ക് അല്‍ബേനിയയെ 2-0ത്തിനു തകര്‍ത്തു. തോമസ് ചോരി ഇരട്ട ഗോളുകള്‍ നേടി കളിയുടെ ഗതി നിര്‍ണയിച്ചു. 3, 63 മിനിറ്റുകളിലാണ് താരത്തിന്റെ ഗോളുകള്‍ വന്നത്.

ഒരു ഗോള്‍ ജയം

തുര്‍ക്കി- മോണ്ടെനെഗ്രോ പോരാട്ടം

തുര്‍ക്കി, യുക്രൈന്‍ ടീമുകള്‍ വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ഇരു ടീമുകളും വിജയിച്ചു കയറിയത്. തുര്‍ക്കി മോണ്ടെനെഗ്രോയെ വീഴ്ത്തി. യുക്രൈന്‍ ജോര്‍ജിയേയും പരാജയപ്പെടുത്തി.

സമനിലക്കുരുക്ക്

ഗോള്‍ നേട്ടമാഘോഷിക്കുന്ന വെയ്ല്‍സ് താരം ബ്രെണ്ണന്‍ ജോണ്‍സന്‍

സ്ലോവാക്യ- സ്വീഡന്‍, ഐസ്‌ലന്‍ഡ്- വെയ്ല്‍സ് പോരാട്ടങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. ഇരു മത്സരങ്ങളും 2-2 എന്ന നിലയിലാണ് അവസാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT