ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എക്സ്
Sports

ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, തുടരെ 3 ജയങ്ങളുമായി പോര്‍ച്ചുഗല്‍

യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ മൂന്നാം ജയവുമായി പോര്‍ച്ചുഗല്‍. യൂറോ ചാംപ്യന്‍മാരായ സ്‌പെയിനും വിജയം സ്വന്തമാക്കി.

സമകാലിക മലയാളം ഡെസ്ക്

പോര്‍ച്ചുഗല്‍ 1-3ന് പോളണ്ടിനെ വീഴ്ത്തി. സ്‌പെയിന്‍ 1-0ത്തിനു ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തി. ക്രൊയേഷ്യയും വിജയം പിടിച്ചു. അവര്‍ സ്‌കോട്‌ലന്‍ഡിനെ 2-1നു പരാജയപ്പെടുത്തി. സെര്‍ബിയ 2-0ത്തിനു സ്വിറ്റ്‌സര്‍ലന്‍ഡിനെ കീഴടക്കി.

റൊണാള്‍ഡോ, സില്‍വ

പോര്‍ച്ചുഗല്‍- പോളണ്ട് മത്സരത്തിനിടെ

ബെര്‍ണാഡോ സില്‍വ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ ഗോളും പോളണ്ടിന്റെ ഒരു സെല്‍ഫ് ഗോളും പോര്‍ച്ചുഗല്‍ ജയം അനായാസമാക്കി. 26, 37 മിനിറ്റുകളിലാണ് സില്‍വയും റൊണാള്‍ഡോയും വല ചലിപ്പിച്ചത്. യാന്‍ ബെദനരെകിന്റെ ഓണ്‍ ഗോളാണ് മൂന്നാമതായി വലയിലെത്തിയത്. 78ാം മിനിറ്റിലാണ് പോളണ്ട് ഗോള്‍ മടക്കിയത്.

സുബിമെന്‍ഡി ഗോള്‍

ഗോള്‍ നേട്ടമാഘോഷിക്കുന്ന സുബിമെന്‍ഡി

സ്‌പെയിന്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിന് ഡെന്‍മാര്‍കിനെ വീഴ്ത്തി. കളിയുടെ അവസാന ഘട്ടത്തിലാണ് സ്‌പെയിന്‍ വിജയം ഉറപ്പിച്ച ഗോള്‍ നേടിയത്. 79ാം മിനിറ്റില്‍ മാര്‍ടിന്‍ സുബിമെന്‍ഡിയാണ് ഗോള്‍ നേടിയത്.

തിരിച്ചടിച്ച് ക്രൊയേഷ്യ

ക്രൊയേഷ്യ- സ്കോട്‍ലന്‍ഡ് പോരാട്ടം

ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷമാണ് ക്രൊയേഷ്യ സ്‌കോട്‌ലന്‍ഡിനെ വീഴ്ത്തിയത്. 32ാം മിനിറ്റില്‍ റ്യാന്‍ ക്രിസ്റ്റിലിയിലൂടെ സ്‌കോട്‌ലന്‍ഡ് ലീഡെടുത്തു. 36ാം മിനിറ്റില്‍ ഇഗോര്‍ മറ്റനോവിച് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു. 70ാം മിനിറ്റില്‍ ആന്ദ്ര ക്രെമറിചിലൂടെ അവര്‍ ജയം ഉറപ്പിച്ചു.

ഓണ്‍ ഗോളും, ഗോളും

മിത്രോവിച്

സ്വിറ്റ്‌സര്‍ലന്‍ഡിനെ സെര്‍ബിയ 2-0ത്തിനു പരാജയപ്പെടുത്തി. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് സ്വിസ് താരം നിക്കോ എല്‍വെദിയുടെ ഓണ്‍ ഗോള്‍ സെര്‍ബിയയെ മുന്നിലെത്തിച്ചു. 61ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ മിത്രോവിച് ജയമുറപ്പിച്ച് പന്ത് വലയിലിട്ടു.

ഗോളില്ലാ സമനില

കൊസോവോ ടീം

ബള്‍ഗേറിയ- ലംക്‌സംബര്‍ഗ്, ബെലാറസ്- നോര്‍ത്തേണ്‍ ഐലന്‍ഡ് പോരാട്ടങ്ങള്‍ ഗോളില്ലാ സമനില. കൊസോവോ 2-1നു ലിത്വാനിയയെ വീഴ്ത്തി. റുമാനിയ സൈപ്രസിനെ 3-0ത്തിനു പരാജയപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

SCROLL FOR NEXT