വീഡിയോ ദൃശ്യം 
Sports

'ഹൃദയത്തിനു മുറിവേറ്റ ആ രാത്രി'- ലോകകപ്പ് ഫൈനല്‍ തോല്‍വിയില്‍ കടുത്ത നിരാശ, തൊപ്പി കൊണ്ടു സ്റ്റംപ് തട്ടി കോഹ്‌ലി (വീഡിയോ)

ഇപ്പോള്‍ ലോകകപ്പ് ഫൈനലിനു ശേഷം നിരാശനായി മടങ്ങുന്ന കോഹ്‌ലിയുടെ ഇതുവരെ കാണാത്ത ഒരു വീഡിയോ സാമൂഹിക മാധധ്യമങ്ങളില്‍ പ്രചരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 2023ലെ ഏറ്റവും വലിയ നഷ്ടം ഏകദിന ലോകകപ്പിലെ കിരീട നേട്ടമാണ്. ഫൈനല്‍ വരെ അപരാജിത കുതിപ്പു നടത്തിയ ഇന്ത്യ പക്ഷേ, ഫൈനലില്‍ കാലിടറി വീണു. ഓസ്‌ട്രേലിയന്‍ പ്രൊഫഷണലിസത്തിനു മുന്നില്‍ ഇന്ത്യക്ക് മറുപടിയുണ്ടായില്ല. 

ഇപ്പോള്‍ ലോകകപ്പ് ഫൈനലിനു ശേഷം നിരാശനായി മടങ്ങുന്ന കോഹ്‌ലിയുടെ ഇതുവരെ കാണാത്ത ഒരു വീഡിയോ സാമൂഹിക മാധധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നിരാശനായി നടന്നു നീങ്ങുന്ന കോഹ്‌ലി തന്റെ തൊപ്പി കൊണ്ടു സ്റ്റംപില്‍ രണ്ട് തവണ തട്ടുന്നതും സ്റ്റംപ് ലൈറ്റ് കത്തുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. 

ഗ്രൗണ്ടില്‍ വിജയം കൂട്ടമായി നിന്നു വിജയം ആഘോഷിക്കുന്ന ഓസീസ് ടീം അംഗങ്ങളേയും വീഡിയോയില്‍ കാണാം. കോഹ്‌ലിക്ക് സമീപത്തേക്ക് വരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള സഹ താരങ്ങളേയും വീഡിയോയില്‍ കാണാം.

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ