ലഖ്നൗ ജേഴ്സിയിൽ പന്തെറിയുന്ന ശാർദുൽ ഠാക്കൂറിന്റെ വൈറലായ ഫോട്ടോ എക്സ്
Sports

ശാര്‍ദുല്‍ ഠാക്കൂര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍? ഫോട്ടോ വൈറല്‍

ഐപിഎല്‍ മെഗാ ലേലത്തില്‍ അണ്‍ സോള്‍ഡായ പ്രമുഖ താരങ്ങളില്‍ ഒരാള്‍ ശാര്‍ദുലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഐപിഎല്‍ മെഗാ ലേലത്തില്‍ ഓള്‍ റൗണ്ടര്‍ ശാര്‍ദുല്‍ ഠാക്കൂറിനെ ഒരു ടീമും എടുക്കാന്‍ തയ്യാറാകാതിരുന്നത് ശ്രദ്ധേയമായിരുന്നു. ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള താരം ഇത്തവണ അണ്‍സോള്‍ഡായിരുന്നു.

ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ശാര്‍ദുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെത്തിയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എല്‍എസ്ജി ജേഴ്‌സിയില്‍ ശാര്‍ദുല്‍ പന്തെറിയുന്ന ഫോട്ടോ സമൂഹ മാധ്യമത്തില്‍ വൈറലായി മാറിയതോടെയാണ് ആരാധകര്‍ ചോദ്യവുമായി എത്തിയത്. ടീമിന്റെ ഹോളി ആഘോഷങ്ങളിലും ശാര്‍ദുലിന്റെ സാന്നിധ്യമുണ്ടായിരുന്നു.

ഐപിഎല്ലിന്റെ പുതിയ സീസണ്‍ ഈ മാസം 22നു തുടങ്ങാനിരിക്കെ എല്‍എസ്ജിക്ക് നിര്‍ണായക താരങ്ങളുടെ പരിക്ക് തലവേദനയായിട്ടുണ്ട്. സ്റ്റാര്‍ പേസര്‍ മായങ്ക് യാദവ്, പേസര്‍മാരായ ആവേശ് ഖാന്‍, മൊഹ്‌സിന്‍ ഖാന്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. ഇവര്‍ക്കു പകരമായി ശാര്‍ദുല്‍ ടീമിലെത്തിയോ എന്ന സംശയമാണ് ഉയർന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്കായി താരം നേരത്തെ കളിച്ചിട്ടുണ്ട്. 95 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നു 94 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്.

ഇത്തവണ സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തില്‍ താരം മുംബൈക്കായി 9 കളിയില്‍ നിന്നു 15 വിക്കറ്റുകള്‍ നേടിയിരുന്നു. രഞ്ജിയിലും താരം മുംബൈക്കായി തിളങ്ങി. 9 മത്സരങ്ങളില്‍ നിന്നു 35 വിക്കറ്റുകളാണ് ഇത്തവണ വീഴ്ത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍