ട്വിറ്റര്‍ 
Sports

ആത്മവിശ്വാസത്തിൽ സഞ്ജുവും സംഘവും; മുറിവേറ്റ് ഹൈദരാബാദ്; ഫൈനൽ ഉറപ്പിക്കാൻ അങ്കം

ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ പോരാട്ടം ഇന്ന്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്ലില്‍ രണ്ടാം ക്വാളിഫയര്‍ പോരാട്ടം ഇന്ന്. രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ഫൈനലുറപ്പിക്കാനുള്ള പോരാട്ടം. ഈ മത്സരം ജയിക്കുന്ന ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി കീരിടത്തിനായി ഏറ്റുമുട്ടും. വൈകീട്ട് 7.30 മുതല്‍ ചെന്നൈയിലാണ് പോരാട്ടം.

ഗ്രൂപ്പ് പോരില്‍ രണ്ടാം സ്ഥാനവുമായി പ്ലേ ഓഫിലെത്തിയ ഹൈദരാബാദ് കൊല്‍ക്കത്തയോടു തോറ്റാണ് രണ്ടാം ക്വാളിഫയറിലേക്ക് കാത്തിരിക്കേണ്ടി വന്നത്. രാജസ്ഥാന്‍ നിര്‍ണായക ഘട്ടത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ എലിമിനേറ്റര്‍ പോരില്‍ വീഴ്ത്തിയാണ് ആയുസ് നീട്ടിയത്.

തുടരെ തോല്‍വികളേറ്റാണ് രാജസ്ഥാന്‍ എലിമിനേറ്ററില്‍ ഇറങ്ങിയത്. അതിനാല്‍ തന്നെ അവര്‍ക്ക് ആര്‍സിബിക്കെതിരെ ജയം അനിവാര്യമായിരുന്നു. ആയുസ് നീട്ടാനും ആത്മവിശ്വാസം തിരികെ പിടിക്കാനും. രണ്ടിലും കാര്യങ്ങള്‍ അവരുടെ വഴിക്കു തന്നെ വന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ കളി വരെ ബാറ്റിങ് നിരയുടെ കനത്ത സംഭാവന ഹൈദരാബാദിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ കൂറ്റനടിക്കാരെ ക്ഷണത്തില്‍ മടക്കി കൊല്‍ക്കത്ത അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഈ തന്ത്രമായിരിക്കും രാജസ്ഥാനും പരീക്ഷിക്കുക.

ആര്‍സിബിക്കെതിരായ പോരാട്ടത്തില്‍ ട്രെന്റ് ബോള്‍ട്ടും ആര്‍ അശ്വിനും മികച്ച ബൗളിങ് പുറത്തെടുത്തിരുന്നു. ആവേശ് ഖാനും ഫോമിലാണ് എന്നത് സഞ്ജുവിനും സംഘത്തിനും ആശ്വാസ ഘടകമാണ്.

ട്രാവിസ് ഹെഡ്ഡ്, അഭിഷേക് ശര്‍മ, ഹെയ്ന്റിച് ക്ലാസന്‍ എന്നിവരുടെ മാരക ഫോമാണ് എസ്ആര്‍എചിന്റെ പ്രതീക്ഷ. ഹെഡ്ഡ് 533 റണ്‍സും അഭിഷേക് 470 റണ്‍സും ക്ലാസന്‍ 413 റണ്‍സുമാണ് ഈ ഐപിഎല്ലില്‍ അടിച്ചത്. കൂറ്റന്‍ സ്‌കോര്‍ ഒന്നിലേറെ തവണ നേടിയ ടീം ഹൈദരാബാദ് തന്നെ. ഈ ബാറ്റിങ് കരുത്തും ഒപ്പം പേസ് വൈവിധ്യത്തിലുമാണ് ഹൈദരാബാദ് വിശ്വസിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

SCROLL FOR NEXT