ഉർവിൽ പട്ടേൽ  എക്സ്
Sports

അന്ന് 28 പന്തിൽ, ഇന്ന് 36 പന്തിൽ! വീണ്ടും അതിവേ​ഗ സെഞ്ച്വറിയടിച്ച് ഉർവിൽ പട്ടേൽ

ഉത്തരാഖണ്ഡിനെതിരായ പോരാട്ടത്തിൽ 41 പന്തിൽ 115 റൺസുമായി പുറത്താകാതെ നിന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഇൻഡോർ: വീണ്ടും അതിവേ​ഗ സെഞ്ച്വറിയുമായി ​ഗുജറാത്ത് താരം ഉർവിൽ പട്ടേൽ. ദിവസങ്ങൾക്ക് മുൻപ് 28 പന്തിൽ സെഞ്ച്വറിയടിച്ച് റെക്കോർഡിട്ട താരം ഇത്തവണ 36 പന്തിലാണ് ശതകം പിന്നിട്ടത്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തിൽ ഉത്താരഖണ്ഡിനെതിരെയാണ് ഇത്തവണ സെഞ്ച്വറിയടിച്ചത്.

മത്സരത്തിൽ മൊത്തം 41 പന്തിൽ 11 സിക്‌സും 8 ഫോറും സഹിതം ഉർവിൽ 115 റൺസ് വാരി പുറത്താകാതെ നിന്നു. താരത്തിന്റെ മിന്നൽ ബാറ്റിങ് മികവിൽ ഉത്തരാഖണ്ഡിനെതിരായ പോരാട്ടത്തിൽ ഗുജറാത്ത് വിജയം സ്വന്തമാക്കി.

183 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അവർ 13.1 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ 185 റൺസ് കണ്ടെത്തി വിജയിച്ചു. ക്യാപ്റ്റൻ അക്ഷർ പട്ടേൽ 18 പന്തിൽ 28 റൺസുമായി വിജയത്തിൽ ഒപ്പം നിന്നു.

നേരത്തെ ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടം ‌ഉർവിൽ പട്ടേൽ സ്വന്തമാക്കിയിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തിൽ ത്രിപുരയ്‌ക്കെതിരെ വെറും 28 പന്തിലാണ് താരം സെഞ്ച്വറി നേടിയത്.

മത്സരത്തിൽ താരം 35 പന്തിൽ 12 സിക്‌സും 7 ഫോറും സഹിതം താരം 113 റൺസുമായി പുറത്താകാതെ നിന്നു. മത്സരത്തിൽ 156 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയം പിടിച്ചു. 10.2 ഓവറിൽ അവർ ലക്ഷ്യം കണ്ടു.

ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടം ഋഷഭ് പന്തിന്റെ പേരിലായിരുന്നു. ഈ റെക്കോർഡാണ് താരം ദിവസങ്ങൾക്ക് മുൻപ് തിരുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT