അരിന സബലേങ്ക, ജെസിക്ക പെഗുല എക്സ്
Sports

യുഎസ് ഓപ്പണ്‍; സബലേങ്ക- പെഗുല വനിതാ ഫൈനല്‍

കന്നി യുഎസ് ഓപ്പണ്‍ കിരീടത്തിനായി താരങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ബെലാറസിന്റെ അരിന സബലേങ്കയും അമേരിക്കയുടെ ജെസിക്ക പെഗുലയും ഏറ്റുമുട്ടും. സെമിയില്‍ അമേരിക്കന്‍ താരം എമ്മ നവാരോയെയാണ് സബലേങ്ക വീഴ്ത്തിയത്. പെഗുല ചെക്ക് റിപ്പബ്ലിക്കിന്റഎ കരോലിന മുച്ചോവയെ വീഴ്ത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്.

രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടെങ്കിലും രണ്ട് സെറ്റില്‍ തന്നെ വിജയം സ്വന്തമാക്കിയാണ് സബലേങ്കയുടെ മുന്നേറ്റം. സ്‌കോര്‍: 6-3, 7-6 (7-2).

ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് പെഗുലയുടെ തിരിച്ചു വരവ്. സ്‌കോര്‍: 1-6, 6-4, 6-2.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യനാണ് ലോക രണ്ടാം നമ്പര്‍ താരമായ സബലേങ്ക. കഴിഞ്ഞ തവണയും താരം യുഎസ് ഓപ്പണ്‍ ഫൈനലിലേക്ക് മുന്നേറിയിരുന്നു. എന്നാല്‍ കോക്കോ ഗഫിനോടു പരാജയപ്പെടുകയായിരുന്നു. കരിയറിലെ ആദ്യ യുഎസ് ഓപ്പണും മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടവുമായി താരം ലക്ഷ്യമിടുന്നത്.

പെഗുലയ്ക്ക് സ്വപ്‌നക്കുതിപ്പാണ് ഇത്തവണ. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വെംതകിനെ അട്ടിമറിച്ചാണ് താരം സെമിയിലേക്ക് മുന്നേറിയത്. കന്നി ഗ്രാന്‍ഡ് സ്ലാം കിരീടമാണ് താരം ലക്ഷ്യമിടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത