Nitish Sudini x
Sports

അച്ഛന് നഷ്ടപ്പെട്ട സ്വപ്നം, ഉള്ള് നിറയെ 'ക്രിസ് ഗെയ്ല്‍'; സെഞ്ച്വറിയടിച്ച് നിതീഷ് സുദിനി എഴുതിയ പുതു ചരിത്രം

യുഎസ്എയ്ക്കായി ഐസിസി ലോകകപ്പില്‍ ശതകം നേടുന്ന ആദ്യ താരം

Author : സമകാലിക മലയാളം ഡെസ്ക്

ബുലവായോ: സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ വിക്രം റെഡ്ഡി സുദിനി 1999ല്‍ അമേരിക്കയിലേക്ക് ജീവിതം പറിച്ചു നടുമ്പോള്‍ അയാളുടെ ഉള്ളില്‍ ഒരു നിരാശ ബാക്കിയുണ്ടായിരുന്നു. ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരമാകാന്‍ സാധിച്ചില്ലല്ലോ എന്നതായിരുന്നു ആ നിരാശയുടെ കാരണം. ഹൈദരാബാദിനായി ജൂനിയര്‍ ലെവല്‍ ക്രിക്കറ്റ് കളിച്ച നാട്ടിലെ ചില ലീഗുകളിലും ആഭ്യന്തര മത്സരങ്ങളിലും കളിച്ച വിക്രം ഇന്ത്യക്കായി കളിക്കുന്നതു ഒരിക്കല്‍ സ്വപ്‌നം കണ്ടിരുന്നു. പക്ഷേ മറ്റൊരു തരത്തിലാണ് ജീവിതം അയാളെ നയിച്ചത്.

പിന്നീട് ഭാര്യ സ്വാതി സുദിനിയ്‌ക്കൊപ്പം അമേരിക്കയില്‍ സ്ഥിര താമസമാക്കിയ വിക്രം നിതീഷ് റെഡ്ഡി ഇന്ന് തനിക്ക് സാധ്യമാക്കാന്‍ കഴിയാതെ പോയ സ്വപ്‌നം മകന്‍ നിതീഷ് റെഡ്ഡി സുദിനിയിലൂടെ സാക്ഷാത്കരിച്ചതിന്റെ സംതൃപ്തിയിലാണ്. നിതീഷ് അമേരിക്കയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലെ അംഗമാണ്. അണ്ടര്‍ 19 ലോകകപ്പില്‍ അമേരിക്കയ്ക്കായി ആദ്യമായി സെഞ്ച്വറി നേടുന്ന താരമെന്ന ചരിത്ര നേട്ടം മകന്‍ മൈതാനത്ത് സ്വന്തമാക്കുമ്പോള്‍ അത് കണ്‍കുളിര്‍ക്കെ കണ്ട് വിക്രം സുദിനി കരച്ചിലടക്കാന്‍ പാടുപെട്ടു.

കരുത്തരായ ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തിലാണ് നിതീഷ് ശതകം കുറിച്ചത്. അണ്ടര്‍ 19 ലോകകപ്പില്‍ മാത്രമല്ല ഐസിസിയുടെ ഒരു ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ ആദ്യമായി സെഞ്ച്വറി നേടുന്ന യുഎസ്എ താരമെന്ന ചരിത്ര നേട്ടവും നിതീഷ് സ്വന്തമാക്കി. പുറത്താകാതെ 117 റണ്‍സാണ് നിതീഷ് കണ്ടെത്തിയത്.

133 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതമാണ് നിതീഷ് 117 റണ്‍സുമായി പുറത്താകാതെ നിന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎസ്എ നിതീഷിന്റെ കരുത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ് കണ്ടെത്തി. അദിത് കപ്പ (40), ശിവ് ഷാനി (32) എന്നിവരും യുഎസ്എയ്ക്കായി തിളങ്ങി.

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം യൂനിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലിനെ ആരാധിക്കുന്ന നിതീഷ് അദ്ദേഹത്തെ കണ്ടാണ് ക്രിക്കറ്റിലെത്തിയതെന്നു പറയുന്നു. അച്ഛന്റെ പിന്തുണ ആ യാത്രയ്ക്ക് കൃത്യമായ ദിശ നല്‍കിയെന്നും താരം വ്യക്തമാക്കി. സെഞ്ച്വറി നേടിയ ശേഷം നിതീഷ് ഒരു കടലാസ് പോക്കറ്റില്‍ നിന്നെടുത്തു ഉയര്‍ത്തി കാണിച്ചാണ് ശതകം ആഘോഷിച്ചത്. 'യുഎസ്എ ഇതു നിനക്കു വേണ്ടിയാണ്'- എന്നായിരുന്നു ആ കടലാസില്‍ എഴുതിയിരുന്നത്.

Nitish Sudini etched his name into the history books. Nitish became the first USA player to score a century at an Under 19 World Cup or at any ICC World Cup event

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

യുഎസ് ബി-52 ബോംബർ വിമാനം തകർന്നു വീണു; 8 മരണം

വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പു പറയണം: വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീല്‍ നോട്ടീസ്

80ാം മിനിറ്റിൽ അരാഹോ ​ഗോൾ; സൗദിക്കെതിരെ തോൽവി മുന്നിൽ കണ്ട് ഉറു​ഗ്വെ; ഒടുവിൽ 'സമനില തെറ്റാതെ' കരകയറി

കരടു കരാറിന് അംഗീകാരം, സെൻസസിന് ഇന്നുതുടക്കം; സ്പെയിനിനെ 'പൂട്ടി' കാബോ വെർദെ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT