ഹർമീത് സിങ്, ഷാഡ്ലി വാൻ ഷാൽവിക് T20 World Cup ap
Sports

ഓറഞ്ച് സംഘത്തെ വരിഞ്ഞു മുറുക്കി ഹര്‍മീതും ഷാല്‍വികും; 'ഓൾ റൗണ്ട്' യുഎസ്എ

യുഎസ്എയ്ക്ക് 93 റണ്‍സിന്‍ ജയം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് യുഎസ്എ സൂപ്പര്‍ 8 പ്രതീക്ഷകള്‍ നിലനിര്‍ത്തി. നിര്‍ണായക പോരാട്ടത്തില്‍ അവര്‍ 93 റണ്‍സിന്റെ മിന്നും ജയം സ്വന്തമാക്കി. ടോസ് നേടി നെതര്‍ലന്‍ഡ്‌സ് അമേരിക്കയെ ബാറ്റിങിനു വിടുകയായിരുന്നു. നിശ്ചിത ഓവറില്‍ യുഎസ്എ 6 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് സ്വന്തമാക്കി. എന്നാല്‍ ഓറഞ്ച് സംഘത്തെ ഒരുനിലയ്ക്കും മികവിലേക്കുയരാന്‍ യുഎസ്എ ബൗളിങ് നിര സമ്മതിച്ചില്ല. നെതര്‍ലന്‍ഡിന്റെ പോരാട്ടം വെറും 15.5 ഓവറില്‍ 103 റണ്‍സില്‍ അവസാനിപ്പിച്ചാണ് അമേരിക്ക ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം ആഘോഷിച്ചത്. ജയത്തോടെ അവര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.

ബൗളിങില്‍ തിളങ്ങിയ ബാസ് ഡെ ലീഡാണ് നെതര്‍ലന്‍ഡ്‌സ് ബാറ്റിങ് നിരയിലേയും ടോപ് സ്‌കോറര്‍. താരം 17 പന്തില്‍ ഓരോ സിക്‌സും ഫോറും തൂക്കി 23 റണ്‍സെടുത്തു. 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സാണ് തിളങ്ങിയ മറ്റൊരാള്‍. 13 റണ്‍സെടുത്ത മാക്‌സ് ഓ ഡോഡ്, 10 റണ്‍സെടുത്ത വാന്‍ ഡെര്‍ മെര്‍വെ എന്നിവരും രണ്ടക്കം കടന്നു. മറ്റാരും ക്രീസില്‍ അധികം നിന്നില്ല.

യുഎസ്എക്കായി ഹര്‍മീത് സിങ് മികച്ച ബൗളിങുമായി കളം വാണു. താരം 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്തു. ഇന്ത്യ, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരെ ബൗളിങില്‍ തിളങ്ങിയ ഷാഡ്‌ലി വാന്‍ ഷാല്‍വിക് ഇത്തവണ 3 വിക്കറ്റെടുത്തു. മൂന്ന് മത്സരങ്ങളില്‍ നിന്നു ഷാല്‍വികിന്റെ വിക്കറ്റ് നേട്ടം 11ആയി. മുഹമ്മദ് മൊഹ്‌സിന്‍ രണ്ട് വിക്കറ്റെടുത്തു. നോസ്തുഷ് കെന്‍ജില്‍ഗെ ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ സായ്‌തേജ മുക്കാമല നേടിയ അര്‍ധ സെഞ്ച്വറിയാണ് യുഎസ്എയ്ക്ക് കരുത്തായത്. താരം 51 പന്തില്‍ 5 ഫോറും 4 സിക്‌സും സഹിതം 79 റണ്‍സ് അടിച്ചെടുത്തു.

ഇന്ത്യയെ ഞെട്ടിച്ച ശുഭം രഞ്ജനെ ഇത്തവണയും തിളങ്ങി. താരം 24 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 48 റണ്‍സുമായി പുറത്താകാതെ നിന്നു.

ടൂര്‍ണമെന്റില്‍ ആദ്യമായി ക്യാപ്റ്റന്‍ മോനങ്ക് പട്ടേല്‍ മികവിലേക്കുയര്‍ന്നു. സ്ഥാനം കയറി യുഎസ്എ ക്യാപ്റ്റന്‍ ഇത്തവണ ഓപ്പണിങ് ഇറങ്ങി. താരം 22 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 36 റണ്‍സെടുത്തു. 20 റണ്‍സെടുത്ത ഷയാന്‍ ജഹാംഗീറും യുഎസ്എ സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കി.

നെതര്‍ലന്‍ഡ്‌സിനായി ബാസ് ഡെ ലീഡ് വീണ്ടും മികച്ച ബൗളിങുമായി കളം വാണു. താരം 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ലോഗന്‍ വാന്‍ ബീക്, കെയ്ല്‍ ക്ലിന്‍, ഫ്രെഡ് ക്ലാസന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

usa vs netherlands, T20 World Cup: USA produced a spirited all-round performance to hammer the Netherlands

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാൽപ്പാറ ദുരന്തത്തിന്റെ തീരാവേദനയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ പാങ് ജിഎൽപി സ്കൂൾ; സ്മാരകമായി കാമ്പസ് ഒരുങ്ങുന്നു

മംദാനിയുടെ ഫിഫ ഓഫര്‍: 50 ഡോളറിന് 1000 പേര്‍ക്ക് ടിക്കറ്റ്; ലോകകപ്പ് സമ്പന്നര്‍ക്കു മാത്രമാകരുതെന്ന് മേയര്‍

'പാരിയത്തുകാവിലെ പുതുയുഗപ്പിറവിയെ ഇരുട്ടുമുറിയിൽ വിചാരണ ചെയ്തോ? എവിടെ സ്വത്വവാദികള്‍? എവിടെ ജമാ അത്ത് ഇസ്ലാമി?'

ഗന്ധകശാലയുടെ നാട്ടിൽ, വയനാടിനെ ജീവിച്ചറിയാം ; ചേകാടിയിലേക് ഒരു യാത്ര പോയാലോ

ഇനി വെറും 58 റൺസ് മാത്രം മതി! കോഹ്‌ലിയെ കാത്ത് അടുത്ത റെക്കോര്‍ഡ്

SCROLL FOR NEXT