സഞ്ജു സാംസൺ  x
Sports

'കളിച്ച് തെളിയിച്ച ഓപ്പണര്‍, സഞ്ജു എന്തു തെറ്റു ചെയ്തു?'

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 യിലെ പരാജയത്തില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍താരം റോബിന്‍ ഉത്തപ്പ. അഭിഷേക് ശര്‍മ-സഞ്ജു സാംസണ്‍ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചെഴുതിയതിനെതിരെയും ഉത്തപ്പ വിമര്‍ശിച്ചു.

ടീമില്‍ സഞ്ജുവിന് അര്‍ഹതപ്പെട്ട അവസരം ലഭിക്കുന്നില്ലെന്നും സഞ്ജു എന്തുതെറ്റാണ് ചെയ്തതെന്നും ഉത്തപ്പ ചോദിച്ചു. ടി20 ടീമില്‍ സഞ്ജുവിന് അവസരം ലഭിക്കുന്നതിന് മുന്‍പേ ഗില്‍ ടി20 ടീമില്‍ ഉണ്ടായിരുന്നുവെന്നാണ് സൂര്യകുമാര്‍ പറഞ്ഞത്. എന്നാല്‍ സഞ്ജുവിന് അവസരം ലഭിച്ചപ്പോള്‍ മൂന്ന് സെഞ്ചുറികള്‍ നേടി. ടി20 ക്രിക്കറ്റില്‍ യുവതാരങ്ങളില്‍ ആദ്യമായി സെഞ്ചുറി നേടിയത് അവനായിരുന്നു. അതിനു ശേഷമാണ് അഭിഷേകിനും പിന്നാലെ തിലകിനും അവസരം ലഭിച്ചത്- ഉത്തപ്പ പറഞ്ഞു.

'കളിച്ച് തെളിയിച്ച ഓപ്പണറാണ് സഞ്ജു. അഭിഷേക് ശര്‍മ്മയുടെ ശരാശരിക്ക് തൊട്ടുതാഴെയാണ് ശരാശരി. എന്നിട്ട് അദ്ദേഹത്തെ മിഡില്‍ ഓര്‍ഡറിലേക്ക് മാറ്റാനും പിന്നീട് പതിയെ പുറത്താക്കാനും തീരുമാനിച്ചു. അദ്ദേഹം എന്തു തെറ്റാണ് ചെയ്തത്? അതാണ് എന്റെ ചോദ്യം. അയാള്‍ക്ക് ആ അവസരം അര്‍ഹതപ്പെട്ടതാണ്.' ഉത്തപ്പ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20-യില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഗില്‍ പുറത്താകുകയായിരുന്നു. നേരത്തേ കട്ടക്കിലെ ആദ്യ മത്സരത്തിലും ഓപ്പണിങ്ങില്‍ തിളങ്ങാന്‍ ഗില്ലിന് കഴിഞ്ഞിരുന്നില്ല. ആദ്യ മത്സരത്തില്‍ രണ്ട് പന്തില്‍ നിന്ന് നാലു റണ്‍സെടുത്തായിരുന്നു മടക്കം. ഗില്‍ ടി20 ഫോര്‍മാറ്റിന് യോജിച്ച താരമല്ലെന്നാണ് ആരാധകരുടെ വിമര്‍ശനം.

Uthappa says Sanju is not getting the opportunity he deserves

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കണം, ഇരയുടെ മോതിരം തിരികെ നല്‍കണം'; വിധിയിലെ പ്രധാന നിര്‍ദേശങ്ങള്‍

നടിയെ ആക്രമിച്ച കേസ്: ആറു പ്രതികൾക്കും 20 വർഷം കഠിന തടവ്; 50,000 രൂപ വീതം പിഴ

നടിയെ ആക്രമിച്ച കേസ്: ആറു പ്രതികൾക്കും 20 വർഷം കഠിന തടവ്, പരിപൂര്‍ണ നീതി കിട്ടിയില്ലെന്ന് പ്രോസിക്യൂഷൻ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മാസം 20,000 രൂപ സ്റ്റൈപ്പൻഡ്, റിസർവ് ബാങ്കിൽ സമ്മർ ഇന്റേൺഷിപ്പ്; ഡിസംബർ 15 വരെ അപേക്ഷിക്കാം

244 കേന്ദ്രങ്ങള്‍, രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍; ആദ്യ ഫലം 8.30 ന്

SCROLL FOR NEXT