വൈഭവ് സൂര്യവംശി,അലി റാസ 
Sports

പാക് ബൗളര്‍ വിക്കറ്റ് ആഘോഷിച്ചു, പ്രതികരിച്ച് വൈഭവ്- വൈറല്‍ വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: അണ്ടര്‍ 19 ഏഷ്യാകപ്പ് ഫൈനലില്‍ പാക് ബൗളറോട് കയര്‍ത്ത് ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി. മത്സരത്തില്‍ തന്നെ പുറത്താക്കിയ പാക് ബൗളര്‍ക്ക് നേരെ ആയിരുന്നു വൈഭവിന്റെ പ്രതികരണം. മത്സരത്തില്‍ 10 പന്തുകള്‍ നേരിട്ട വൈഭവ് 26 റണ്‍സെടുത്താണു പുറത്തായത്. മൂന്നു സിക്‌സുകളും ഒരു ഫോറും ബൗണ്ടറി കടത്തിയ താരം അഞ്ചാം ഓവറിലെ ആദ്യ പന്തിലാണു പുറത്തായത്.

പാക് പേസര്‍ അലി റാസയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹംസ സഹൂര്‍ ക്യാച്ചെടുത്താണു വൈഭവിനെ പുറത്താക്കിയത്. പുറത്തായി മടങ്ങുന്നതിനിടെയായിരുന്നു പാക് ബോളറുമായി വൈഭവ് തര്‍ക്കിച്ചത്. പുറത്തായതിന് പിന്നാലെ അലി റാസയുടെ നേരെ വിരല്‍ ചൂണ്ടിയ ശേഷം തന്റെ ഷൂസ് കാണിച്ചുകൊടുക്കുകയാണു വൈഭവ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ടൂര്‍ണമെന്റില്‍ യുഎഇയ്‌ക്കെതിരെ സെഞ്ച്വറിയും (171), മലേഷ്യയോട് അര്‍ധ സെഞ്ചറിയും (50) നേടിയ വൈഭവ് ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെ നേരിട്ടപ്പോഴും തിളങ്ങിയിരുന്നില്ല. ഡിസംബര്‍ 14ന് നടന്ന പോരാട്ടത്തില്‍ അഞ്ചു റണ്‍സാണ് വൈഭവ് അടിച്ചത്.

Vaibhav Suryavanshi heated argument with a Pakistani bowler

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാര്‍; വകുപ്പുകള്‍ നാളെ

പോക്‌സോ കേസില്‍ കേന്ദ്ര മന്ത്രിയുടെ മകന്‍ അറസ്റ്റില്‍

വെള്ളാപ്പള്ളിയെ തൊട്ടാല്‍ മുസ്ലീം ലീഗുകാരുടെ കൈവെട്ടും; പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തണമെന്ന് എസ്എന്‍ഡിപി നേതാവ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച : എൻടിഎയിൽ വൻ അഴിച്ചു പണി, നാല് ഉദ്യോഗസ്ഥരെ നിയമിച്ച് കേന്ദ്ര സർക്കാർ

ഇനി മുതല്‍ അനുമതി നിര്‍ബന്ധം; വെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

SCROLL FOR NEXT