വരുൺ ചക്രവർത്തി, ഫിൽ സാൾട്ട് എപി
Sports

ഓപ്പണിങ് പൊളിച്ച് വരുണ്‍ ചക്രവര്‍ത്തിയുടെ കന്നി വിക്കറ്റ്! 100 കടന്ന് ഇംഗ്ലണ്ട്

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 2 വിക്കറ്റുകള്‍ നഷ്ടം

Author : സമകാലിക മലയാളം ഡെസ്ക്

കട്ടക്ക്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരെ മടക്കി സ്പിന്നര്‍മാരാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് 22 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെന്ന നിലയില്‍. 18 റണ്‍സുമായി ഹാരി ബ്രൂക്കും 16 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍.

ഇംഗ്ലീഷ് ഓപ്പണര്‍ ബെന്‍ ഡുക്കറ്റ് അര്‍ധ സെഞ്ച്വറിയുമായി മടങ്ങി. താരം 56 പന്തില്‍ 10 ഫോറുകള്‍ സഹിതം 65 റണ്‍സെടുത്തു പുറത്തായി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനായി മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 81 റണ്‍സെടുത്തു.

അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയ വരുണ്‍ ചക്രവര്‍ത്തി ആദ്യ അന്താരാഷ്ട്ര ഏകദിന വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വരികയായിരുന്നു. ഫില്‍ സാള്‍ട്ടിനെയാണ് വരുണ്‍ മടക്കിയത്. സാള്‍ട്ട് 26 റണ്‍സെടുത്തു. വരുണിന്റെ പന്തില്‍ ജഡേജ ക്യാച്ചെടുത്താണ് സാള്‍ട്ട് മടങ്ങിയത്.

പിന്നാലെ രവീന്ദ്ര ജഡേജ ഡുക്കറ്റിന്റെ പ്രതിരോധവും പൊളിച്ചു. താരത്തെ ജഡേജ ഹര്‍ദികിന്റെ കൈകകളില്‍ എത്തിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT