Vignesh Puthur 
Sports

വഴങ്ങിയത് വെറും 13 റൺസ്, വീഴ്ത്തിയത് 5 വിക്കറ്റുകൾ! ബാറ്റർമാരെ വട്ടം കറക്കി വിഘ്നേഷ് പുത്തൂർ

സീസണിലെ ആദ്യ 5 വിക്കറ്റ് പ്രകടനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ട്രിവാൻഡ്രം റോയൽസിനെ തകർത്തത് കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിന്റെ വിഘ്നേഷ് പുത്തൂരിന്റെ ഉജ്ജ്വല ബൗളിങ് മികവ്. മികച്ച ടേണും വൈവിധ്യവും കൊണ്ട് ബാറ്റർമാരെ വട്ടംകറക്കിയ വിഘ്നേഷ് 13 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി റോയൽസിന്റെ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു. മൂന്നാം സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്.

കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ചേർന്ന് പടുത്തുയർത്തിയ 51 റൺസിന്റെ കൂട്ടുകെട്ട് തകർത്താണ് വിഘ്നേഷ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഏഴാം ഓവറിൽ പന്തെറിഞ്ഞ താരം കൃത്യമായ ഡോട്ട് ബോളുകളിലൂടെ റണ്ണൊഴുക്ക് തടഞ്ഞ് ബാറ്റർമാരിൽ സമ്മർദ്ദം സൃഷ്ടിച്ചു.

ഗൂഗ്ലിയിലൂടെ കൃഷ്ണപ്രസാദിനെ ലോങ് ഓണിൽ അശ്വിൻ ആനന്ദിന്റെ കൈകളിലെത്തിച്ചാണ് വിഘ്നേഷ് വിക്കറ്റ് കൊയ്ത്ത് ആരംഭിച്ചത്. തുടർന്ന് ഓഫ് സ്റ്റംപിനു പുറത്തേക്ക് പിച്ച് ചെയ്ത വേഗം കുറഞ്ഞ ഗൂഗ്ലിയിൽ ഗോവിന്ദ് ദേവ് പൈയെ വരുൺ നയനാർ സ്റ്റംപ് ചെയ്ത് പുറത്താക്കി. മൂന്നാം ഓവറിൽ അക്ഷയ് മനോഹറിനെയും നാലാം ഓവറിൽ സിജോമോൻ ജോസഫിനെയും നിഖിൽ എമ്മിനെയും പുറത്താക്കി വിഘ്നേഷ് റോയൽസിന്റെ ബാറ്റിങ് നിരയെ തകർത്തു.

കൃത്യമായ ഫീൽഡിങ് ക്രമീകരണങ്ങൾക്കൊപ്പം പന്തിന്റെ വേഗത്തിലും ലൈനിലും വരുത്തിയ വൈവിധ്യങ്ങളാണ് വിഘ്നേഷിന്റെ ബൗളിങ്ങിനെ കൂടുതൽ അപകടകാരിയാക്കിയത്. 13 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ശ്രദ്ധേയ പ്രകടനത്തോടെ മത്സരത്തിലെ താരമായി മാറിയ വിഘ്നേഷ് പുത്തൂർ കെസിഎല്ലിലെ തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

Vignesh Puthur spins a web around batters with maiden 5-wicket haul of the season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിസാറ്റ്–1എയുമായി കുതിച്ചുയർന്ന് ജിഎസ്എൽവി–എഫ്17; വിക്ഷേപണം വിജയം

പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഏകോപനമില്ലെന്ന് ദീപ ദാസ് മുന്‍ഷി; പുതിയ കെപിസിസി പ്രസിഡന്റ് വേണമെന്ന് ആവശ്യം

ആലപ്പി റിപ്പിൾസിന് ജയം; കെസിഎൽ സെമി ചിത്രം തെളിഞ്ഞു

പ്രവര്‍ത്തകര്‍ക്ക് മാറിച്ചിന്തിക്കാന്‍ അവകാശമില്ല; പിണറായി പറഞ്ഞത് ശരി: എംവി ഗോവിന്ദന്‍

ട്രിവാൻഡ്രം റോയൽസിനെ തകർത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാ‍ർസ് സെമിയിൽ