ഫയല്‍ ചിത്രം 
Sports

വിജയ്ഹസാരെ ട്രോഫി: മൂന്നാം ജയം നേടി കേരളം, അഞ്ച് വിക്കറ്റുമായി സിജോമോൻ 

അഞ്ച് വിക്കറ്റിന് ഛത്തീസ്​ഗഢിനെ തോൽപ്പിച്ചാണ് കേരളത്തിന്റെ ജയം

സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: വിജയ്ഹസാരെ ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മൂന്നാം ജയം. 93 ബോളുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റിന് ഛത്തീസ്​ഗഢിനെ തോൽപ്പിച്ചാണ് കേരളത്തിന്റെ ജയം. 54 റൺസെടുത്ത് പുറത്താകാതെ നിന്ന വിനൂപ് മനോഹരനാണ് കേരള നിരയിലെ ടോപ്പ് സ്‌കോറർ. 72 ബോളുകൾ നേരിട്ട വിനീത് ഒൻപത് ബൗണ്ടറി പായിച്ചു. ബോളർമാരിൽ അഞ്ച് വിക്കറ്റുകൾ നേടി സിജോമോൻ ജോസഫ് തിളങ്ങി.

കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീൻ 45റൺസും റൊഹാൻ 36 റൺസും നേടി. ഛത്തീസ്ഗഢിനായി അജയ് മണ്ഡൽ മൂന്നും സുമിത് രണ്ട് വിക്കറ്റും നേടി. ഛത്തീസ്ഗഢ് 46.2 ഓവറിൽ 189ന് എല്ലാവരും പുറത്തായി.

98 റൺസെടുത്ത കാപ്റ്റൻ ഹർപ്രീത് സിങ്ങാണ് ഛത്തീസ്ഗഢ് താരങ്ങളിൽ ഏറ്റവുമധികം റൺസ് കണ്ടെത്തിയത്. 11 ബൗണ്ടറിയും ഒരു സിക്‌സുമായി 98 റൺസാണ് താരം അടിച്ചത്. കേരള നിരയിലെ ബോളർമാരിൽ അഞ്ച് വിക്കറ്റുകൾ നേടി സിജോമോൻ ജോസഫ് തിളങ്ങി. ബോസിൽ തമ്പി, എം ജി നിധീഷ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വിനൂപ് മനോഹരൻ ഒരു വിക്കറ്റും നേടി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT