ഫോട്ടോ: ട്വിറ്റർ 
Sports

വിജയ് ഹസാരെ ട്രോഫി: കേരളത്തിന്റെ വിഷ്ണു വിനോദിന് സെഞ്ച്വറി

85 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും സഹിതം വിഷ്ണു 120 റണ്‍സ് കണ്ടെത്തി. 27 പന്തില്‍ 48 റണ്‍സുമായി അബ്ദുല്‍ ബാസിത് പുറത്താകാതെ നിന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തില്‍ കേരളത്തിനായി സെഞ്ച്വറി നേടി വിഷ്ണു വിനോട്. ഒഡിഷക്കെതിരായ പോരാട്ടത്തില്‍ കേരളം നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തു. 

85 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും സഹിതം വിഷ്ണു 120 റണ്‍സ് കണ്ടെത്തി. 27 പന്തില്‍ 48 റണ്‍സുമായി അബ്ദുല്‍ ബാസിത് പുറത്താകാതെ നിന്നു. താരം മൂന്ന് വീതം സിക്‌സും ഫോറും പറത്തി. അഖില്‍ സക്കറിയ 34 റണ്‍സും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 15 റണ്‍സും കണ്ടെത്തി. രോഹന്‍ പ്രേം ാെ7 റണ്‍സെടുത്തു. 

ഒഡിഷക്കായി അഭിഷേക് യാദവ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. വിജയത്തിലേക്ക് ബാറ്റേന്തുന്ന ഒഡിഷ നിലവില്‍ 17 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയിലാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു