ചിത്രം; ഫേയ്സ്ബുക്ക് 
Sports

വിജയ് ഹസാരെ ട്രോഫി; സച്ചിന്‍ ബേബി മിന്നി, ഉത്തരാഖണ്ഡിനെതിരെ ജയം; കേരളം ക്വാര്‍ട്ടറിന് അരികെ

ഉത്തരാഖണ്ഡിനെതിരെ അഞ്ച് വിക്കറ്റ് ജയത്തിലേക്ക് എത്തിയതോടെയാണ് കേരളം ക്വാര്‍ട്ടറിന് അടുത്തെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറിന് അരികില്‍. ഉത്തരാഖണ്ഡിനെതിരെ അഞ്ച് വിക്കറ്റ് ജയത്തിലേക്ക് എത്തിയതോടെയാണ് കേരളം ക്വാര്‍ട്ടറിന് അടുത്തെത്തിയത്. 16 പോയിന്റാണ് കേരളത്തിന് ഇപ്പോഴുള്ളത്.

ഗ്രൂപ്പ് ഡിയില്‍ മഹാരാഷ്ട്ര-ചണ്ഡിഗഡ്, മധ്യപ്രദേശ്-ഛത്തീസ്ഗഡ് മത്സര ഫലങ്ങള്‍ വരുന്നതോടെയെ  ക്വാര്‍ട്ടര്‍ ചിത്രം വ്യക്തമാകുകയുള്ളു. ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നേടുന്ന ടീം നേരിട്ട് ക്വാര്‍ട്ടറില്‍ എത്തും. രണ്ടാം സ്ഥാനക്കാര്‍ പ്രീക്വാര്‍ട്ടറിലും.

225 റണ്‍സ് 35.4 ഓവറില്‍ അഞ്ച് വിക്കറ്റ് കയ്യില്‍ വെച്ച് കേരളം മറികടന്നു

83 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് ഉത്തരാഖണ്ഡിനെതിരെ കേരളത്തിന്റെ ജയം എളുപ്പമാക്കിയത്. 71 പന്തില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം സച്ചിന്‍ ബേബി 83 റണ്‍സ് നേടി. ഉത്തരാഖണ്ഡ് മുന്‍പില്‍ വെച്ച 225 റണ്‍സ് 35.4 ഓവറില്‍ അഞ്ച് വിക്കറ്റ് കയ്യില്‍ വെച്ച് കേരളം മറികടന്നു. 

റോഹന്‍ എസ് 26 റണ്‍സും സഞ്ജു സാംസണ്‍ 33 റണ്‍സും വിഷ്ണു വിനോദ് 34 റണ്‍സും വിനൂപ് 28 റണ്‍സും നേടി. സഞ്ജുവും രോഹനും ചേര്‍ന്ന് 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സച്ചിന്‍ ബേബിക്കൊപ്പം നിന്ന് വിഷ്ണു വിനോദ് 71 റണ്‍സ് കണ്ടെത്തി. 

ടോസ് നേടിയ ഉത്തരാഖണ്ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ കൂറ്റന്‍ സ്‌കോറിലേക്ക് ഉത്തരാഖണ്ഡ് എത്തുന്നത് തടയാന്‍ കേരളത്തിനായി. നിതീഷ് മൂന്ന് വിക്കറ്റും ബേസില്‍ തമ്പി രണ്ട് വിക്കറ്റും വീഴ്ത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍