ചിത്രങ്ങള്‍: കുന്‍ലാവുട് വിദെയ്‌സാനെതിരായ ഫൈനലില്‍ അക്സല്‍സന്‍ എപി
Sports

അനായാസം, അക്‌സല്‍സന്‍! പാരിസിലും സ്വര്‍ണം, ഇതിഹാസത്തിനൊപ്പം

ഒളിംപിക്‌സ് ബാഡ്മിന്റണിലെ പുരുഷ സിംഗിള്‍സ് സ്വര്‍ണം ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സല്‍സന്‍ നിലനിര്‍ത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഫൈനലില്‍ അക്‌സല്‍സന്‍ തായ്‌ലന്‍ഡിന്റെ കുന്‍ലാവുട് വിദെയ്‌സാനെ വീഴ്ത്തി. 2020 ലെ ടോക്യോ ഒളിംപിക്സിലെ നേട്ടം പാരിസിലും ആവര്‍ത്തിച്ചു.

52 മിനിറ്റുകള്‍...

നിലവിലെ ലോക ചാംപ്യനായ കുന്‍ലാവുടിനെതിരെ അനായാസ വിജയമാണ് അക്‌സല്‍സന്‍ സ്വന്തമാക്കിയത്. സ്‌കോര്‍: 21-11, 21-11. 52 മിനിറ്റില്‍ അക്സല്‍സന്‍ കളി തീര്‍ത്തു.

ലിന്‍ ഡാനൊപ്പം

ഇതോടെ ചൈനീസ് ഇതിഹാസം ലിന്‍ ഡാന്റെ അനുപമ റെക്കോര്‍ഡിനൊപ്പം അക്‌സല്‍സന്‍ എത്തി.

രണ്ടാമന്‍

ലിന്‍ ഡാന് ശേഷം പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഒളിംപിക്സ് സ്വര്‍ണം നിലനിര്‍ത്തുന്ന രണ്ടാമത്തെ താരമായി ഡാനിഷ് സൂപ്പര്‍ സ്റ്റാര്‍ മാറി.

ബെയ്ജിങും ലണ്ടനും... ടോക്യോയും പാരിസും

2008 ബെയ്ജിങ് ഒളിംപിക്‌സില്‍ സ്വന്തമാക്കിയ സ്വര്‍ണം ലിന്‍ 2012ലെ ലണ്ടന്‍ ഒളിംപിക്‌സിലും നിലനിര്‍ത്തി. ടോക്യോയ്ക്ക് പിന്നാലെ പാരിസിലും സമാന നേട്ടം അക്‌സല്‍സനും സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT