വിനേഷ് ഫോഗട്ട്  പിടിഐ
Sports

പ്രതീക്ഷ അകലെ; വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ ഇന്നും വിധിയില്ല

ഫൈനലിലേക്ക് എത്തിയെങ്കിലും ഭാരക്കൂടുതലിന്റെ പേരില്‍ വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഒളിംപിക്‌സ് ഗുസ്തിയില്‍ വെള്ളി മെഡലിനായുള്ള വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ ഇന്നും വിധിയില്ല. അപ്പീലില്‍ വെളളിയാഴ്ച രാത്രി 9.30 ക്ക് വിധി പ്രഖ്യാപിക്കുമെന്നാണ് അന്താരാഷ്ട്ര കായിക കോടതി അറിയിച്ചിരിക്കുന്നത്.

മൂന്നാംതവണയാണ് വിനേഷിന്റെ കേസ് വിധിപറയാന്‍ മാറ്റുന്നത്. വിധി വരാത്ത പശ്ചാത്തലത്തില്‍ രാത്രി 9.30-ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റി.

ഫൈനലിലേക്ക് എത്തിയെങ്കിലും ഭാരക്കൂടുതലിന്റെ പേരില്‍ വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. ഫൈനല്‍ പോരിന് മുന്‍പ് നടത്തിയ പരിശോധനയില്‍ വിനേഷിന്റെ ഭാരം 50 കിലോയെക്കാള്‍ 100 ഗ്രാം കൂടുതലാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അയോഗ്യയാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ വെള്ളി മെഡലിനു അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി വിനേഷ് രാജ്യാന്തര കായിക കോടതിയില്‍ അപ്പീലില്‍ നല്‍കുകയായിരുന്നു. ഹര്‍ജിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ വിനേഷിനോടും എതിര്‍ കക്ഷികളായ യുനൈറ്റഡ് വേള്‍ഡ് റെസ്ലിങ്, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി എന്നിവരോടും ആവശ്യപ്പെട്ടിരുന്നു.

ഒളിംപിക്സ് തീരുന്നതിന് മുന്‍പ് വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ തീര്‍പ്പുണ്ടാവുമെന്നായിരുന്നു വെള്ളിയാഴ്ച കോടതി അറിയിച്ചത്. അതിനിടെ ഞായറാഴ്ച രാത്രി 9.30 ഓടെ വിധിയുണ്ടാകുമെന്ന അറിയിപ്പ് വന്നു. പക്ഷേ തീരുമാനമെടുക്കാന്‍ സമയം നീട്ടിച്ചോദിച്ച ആര്‍ബിട്രേറ്റര്‍ അന്നാബെല്‍ ബെന്നറ്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

SCROLL FOR NEXT