പ്രചരിച്ച വ്യാജ ചിത്രങ്ങൾ എക്സ്
Sports

'ഷമിയും സാനിയയും ഒന്നിച്ച് അവധിക്കാലം ആഘോഷിക്കുന്നു?'- പ്രചരിക്കുന്നത് വ്യാജ ചിത്രം

എഐ സാങ്കേതിക വിദ്യയുടെ സഹായത്തിൽ നിർമിച്ച ചിത്രങ്ങളാണ് പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടേയും ടെന്നീസ് താരം സാനിയ മിർസയുടേയും എന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജം. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ നിർമിത ബുദ്ധി (എഐ സാങ്കേതിക വിദ്യ)യുടെ സഹായത്തിൽ നിർമിച്ച ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഷമിയും സാനിയയും ​​ദുബായിൽ അവധിക്കാലം ആഘോഷിക്കുകയാണ് എന്ന തരത്തിലാണ് ചിത്രങ്ങൾ വൈറലായത്.

മകനൊപ്പം ദുബായിൽ സ്ഥിര താരമാണ് സാനിയ. താരം സ്വകാര്യ പരിപാടിക്കു വേണ്ടി ഇന്ത്യയിലെത്തിയതിനു പിന്നാലെയാണ് ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചത്.

അബുദാബിയിൽ വേൾഡ് ടെന്നീസ് ലീ​ഗിന്റെ ബ്രോഡ്കാസ്റ്റിങ് തിരക്കുകളിലാണ് സാനിയ. ഷമി ലോകകപ്പിനു ശേഷം ദീർഘ നാളായി ഇന്ത്യൻ ടീമിനു പുറത്താണ്. താരം ആഭ്യന്തര ക്രിക്കറ്റിൽ ബം​ഗാളിനു വേണ്ടി കളിക്കുന്നു. ഷമിയും സാനിയയും വിവാഹിതരാകുമെന്നു നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഇതിനെതിരെ ഷമി തന്നെ രം​ഗത്തെത്തിയിരുന്നു. ഇതൊരു തമാശ എന്ന നിലയിൽ രസകരമായിരിക്കും എന്നാൽ മറ്റുള്ളവരുടെ ജീവിതത്തെ അതു കാര്യമായി ബാധിക്കുമെന്നു എന്നു മനസിലാക്കണമെന്നായിരുന്നു താരത്തിന്റെ പ്രതികരണം. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും താരം അഭ്യർഥിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സ്വപ്‌നവീട്; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍ മമ്മൂട്ടിയെത്തി

ശബരിമല യാത്ര കഴിവതും ഒഴിവാക്കണം; തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി