വൈറലായ ഗോളിന്റെ വിഡിയോ ദൃശ്യം 
Sports

മലപ്പുറത്ത് നിന്ന് ആറാം ക്ലാസുകാരന്റെ 'അത്ഭുതഗോള്‍'; സൂപ്പര്‍താരമായി അന്‍ഷിദ്

മനോഹരമായ ബാക്ക് ഹീല്‍ പ്രയോഗത്തിലൂടെയാണ് അരീക്കോട് കുനിയിലെ അല്‍ അന്‍വര്‍ യുപി സ്‌കൂളിലെ അന്‍ഷിദ് വലയിലെത്തിച്ചത്.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കുട്ടികളുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറത്തുകാരനായ ആറാം ക്ലാസുകാരന്റെ 'അത്ഭുതഗോള്‍' സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. മനോഹരമായ ബാക്ക് ഹീല്‍ പ്രയോഗത്തിലൂടെയാണ് അരീക്കോട് കുനിയിലെ അല്‍ അന്‍വര്‍ യുപി സ്‌കൂളിലെ അന്‍ഷിദ് വലയിലെത്തിച്ചത്. അന്‍ഷിദിന്റെ സുന്ദഗോള്‍ ഇതിനകം ഇന്ത്യന്‍ സൂപ്പര്‍ ലീഗും അവരുടെ സാമൂഹികമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു.

പാണ്ടിക്കാട് ചെമ്പ്രശ്ശേരി എയുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന അണ്ടര്‍ 12 ടൂര്‍ണമെന്റിലായിരുന്നു ഈ അപൂര്‍വ ഗോള്‍ പിറന്നത്. കോച്ച് കെപി ഇംദാദ് മൊബൈലില്‍ പകര്‍ത്തിയ വിഡിയോ ക്ലബ്ബിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. അവിടെ നിന്ന് പല വഴി വൈറലായാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെത്തിയത്.

മന്ത്രിമാരായ വി ശിവന്‍കുട്ടിയും അഹമ്മദ് ദേവര്‍ കോവിലും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ടിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ മാത്രമായി ഈ വിഡിയോ ഇതിനകം രണ്ടുലക്ഷത്തിലധികം പേരാണ് കണ്ടത്. രാജ്യം അറിയുന്ന മികച്ച കളിക്കാരനാവുകയെന്നതാണ് തന്റെ ആഗ്രഹമെന്ന് അന്‍ഷിദ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഭിമാനം, വലിയ പ്രതീക്ഷ'; ചുരം കയറാതെ വയനാട്ടിലെത്താം; തുരങ്കപാത നിര്‍മാണത്തിന് തുടക്കമായി

പാന്‍ട്രി, ടോയ്‌ലറ്റ്... എല്ലാ സൗകര്യങ്ങളും; ടിക്കറ്റിനൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാം; കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് 15ന് എത്തും

വാട്‌സ്ആപ്പില്‍ ഇനി എല്ലാം സൗജന്യമല്ല! എന്താണ് 'വാട്സ്ആപ്പ് പ്ലസ് ഫീച്ചര്‍', അറിയാം

'പട്ടാളത്തിന്റെ ഒരു കുപ്പി കള്ള് പോലും ലാലിന് കിട്ടില്ല'; ലെഫ്. കേണല്‍ പദവി എങ്ങനെ കിട്ടി? മറുപടി നല്‍കി മേജര്‍ രവി

വേനൽക്കാലമായി, ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം

SCROLL FOR NEXT