കോഹ്‌ലി,രോഹിത്  
Sports

'ഇനി ചോദ്യങ്ങളില്ല, അവരില്ലാതെ ഇന്ത്യക്ക് ജയിക്കാന്‍ കഴിയില്ല'; കോഹ്‌ലിയെയും രോഹിതിനെയും പുകഴ്ത്തി മുന്‍ താരം

ദക്ഷിണാഫ്രിക്കെതിരെ കോഹ്ലിയും രോഹിതും ചേര്‍ന്ന് 109 പന്തില്‍ നിന്ന് 136 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് തീര്‍ത്തപ്പോള്‍ ഇന്ത്യ 50 ഓവറില്‍ 349 റണ്‍സ് നേടി

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തില്‍ സൂപ്പര്‍ ഇന്നിങ്‌സുകളുമായി തിളങ്ങിയ കോഹ്‌ലിയെയും രോഹിത് ശര്‍മയെയും പുകഴ്ത്തി മുന്‍താരവും കമന്റേറ്ററുമായ ക്രിസ് ശ്രീകാന്ത്. 2027 ലെ ലോകകപ്പില്‍ വിരാടും രോഹിതും ഇടം നേടുമോയെന്ന് ഇനി ചോദ്യങ്ങളില്ലെന്നും ഇരുവരും ലോകകപ്പില്‍ ഇടം നേടിക്കഴിഞ്ഞുവെന്നും ശ്രീകാന്ത് പറഞ്ഞു.

ദക്ഷിണാഫ്രിക്കെതിരെ കോഹ്ലിയും രോഹിതും ചേര്‍ന്ന് 109 പന്തില്‍ നിന്ന് 136 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് തീര്‍ത്തപ്പോള്‍ ഇന്ത്യ 50 ഓവറില്‍ 349 റണ്‍സ് നേടി. മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. കോഹ്ലി 135 റണ്‍സും രോഹിത് 57 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്. കോഹ് ലി മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചപ്പോള്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് എന്ന റെക്കോര്‍ഡോടെ രോഹിതും തിളങ്ങി. ഈ സ്റ്റാര്‍ ജോഡിയില്ലാതെ ഇന്ത്യയുടെ ലോകകപ്പ് പദ്ധതികള്‍ നടക്കില്ലെന്നും ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു

'കോഹ്ലിയും രോഹിതും മറ്റൊരു തലത്തിലാണ് കളിക്കുന്നത്. ഇവര്‍ രണ്ടുപേരും ഇല്ലെങ്കില്‍, 2027 ലോകകപ്പ് പദ്ധതികള്‍ നടക്കില്ല. ഒരു വശത്ത് രോഹിത്തും മറുവശത്ത് വിരാടും വേണം. ഇനി ഈ വിഷയത്തില്‍ ചോദ്യങ്ങളില്ല' ശ്രീകാന്ത് പറഞ്ഞു.

'രോഹിത്തും കോഹ്ലിയും 20 ഓവറില്‍ ബാറ്റ് ചെയ്താല്‍, എതിരാളികള്‍ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുക. ഇന്നലത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക നന്നായി പൊരുതി എന്നാല്‍ രോ-കോ സഖ്യത്തിന്റെ കൂട്ടുകെട്ടില്‍ ദക്ഷിണാഫ്രിക്ക നിഷ്പ്രഭമായി. 2027 ലോകകപ്പില്‍ ഇരുവരും ഒന്നാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും അവരുടെ സ്ഥാനങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞു. അവരില്ലാതെ നമുക്ക് ജയിക്കാന്‍ കഴിയില്ല' ശ്രീകാന്ത് പറഞ്ഞു.

Virat and Rohit have sealed World Cup spots: Kris Srikkanth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷപ്പെട്ടത് സിനിമാ നടിയുടെ ചുവന്ന പോളോ കാറില്‍?; രാഹുല്‍ മാങ്കൂട്ടത്തിലിനായി തിരച്ചില്‍ ഊര്‍ജ്ജിതം

'കോഹ്‌ലി ടീമില്‍ ഉണ്ടാവുമോ? ഇനി അങ്ങനെയൊരു ചോദ്യം തന്നെയില്ല'

ആരോ​ഗ്യ ​ഗുണങ്ങൾ അറിഞ്ഞ് കുടിക്കാം പഴങ്കഞ്ഞി

ബിഹാറില്‍ കണ്ടത് ജനാധിപത്യത്തിന്റെ ശക്തി, പാര്‍ലമെന്റിനെ ഇച്ഛാഭംഗം തീര്‍ക്കാനുള്ള വേദിയാക്കരുത്; പ്രതിപക്ഷത്തോട് മോദി

'രാഹുലിനായി വീഡിയോ ചെയ്യുന്നത് നിര്‍ത്തില്ല'; തെളിവെടുപ്പിനിടെ വിളിച്ചുപറഞ്ഞ് രാഹുല്‍ ഈശ്വര്‍

SCROLL FOR NEXT