കോഹ്ലിയും രോഹിതും എക്സ്
Sports

ഐസിസി ഏകദിന റാങ്കിങ്ങില്‍ നിന്ന് രോഹിതും കോഹ്ലിയും പുറത്ത്, പ്രതികരിക്കാതെ ഐസിസി

ഐസിസി നിയമങ്ങള്‍ അനുസരിച്ച്, വിരമിച്ചതിന് ശേഷമാകും ഒരു കളിക്കാരന്റെ പേര് ഐസിസി റാങ്കിങ്ങില്‍ നിന്ന് നീക്കുക.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐസിസിയുടെ ഏകദിന ബാറ്റര്‍മാരുടെ പുതുക്കിയ റാങ്കിങ് പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും പേരുകള്‍ അപ്രത്യക്ഷമായി. ബുധനാഴ്ച പുതുക്കിയ പുതിയ റാങ്കിങ് പട്ടികയിലാണ് ഇരുവരുടെയും പേരുകള്‍ അപ്രത്യക്ഷമായത്.

ഐസിസി നിയമങ്ങള്‍ അനുസരിച്ച്, വിരമിച്ചതിന് ശേഷമാകും ഒരു കളിക്കാരന്റെ പേര് ഐസിസി റാങ്കിങ്ങില്‍ നിന്ന് നീക്കുക. എന്നാല്‍ കോഹ്ലിയും രോഹിതും ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചു കഴിഞ്ഞ ഇരുവരും ഏകദിന ഫോര്‍മാറ്റില്‍ തുടരുന്നുണ്ട്. ഈ വര്‍ഷം ഇരുവരും ഏഴ് ഏകദിനങ്ങള്‍ (രോഹിത് - എട്ട്) കളിച്ചു.

icc

രോഹിത് നിലവില്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനാണ്. 2025 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ദ്വിരാഷ്ട്ര പരമ്പരയിലെ മൂന്ന് ഏകദിനങ്ങളിലും രോഹിത് ഇന്ത്യയെ നയിച്ചു, തുടര്‍ന്ന് 2025 ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി അഞ്ച് വിജയങ്ങളിലേക്ക് എത്തിച്ചിരുന്നു.

ഓഗസ്റ്റ് 13-ന് പുറത്തിറങ്ങിയ ഏകദിന റാങ്കിങ്ങില്‍ 756 പോയന്റുമായി രോഹിത് രണ്ടാം സ്ഥാനത്തും 736 പോയന്റുമായി കോഹ് ലി നാലാം സ്ഥാനത്തുമായിരുന്നു. ഈ റാങ്കിങ് പുറത്തിറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പട്ടികയില്‍ മാറ്റമുണ്ടായിരിക്കുന്നത്. വര്‍ഷങ്ങളായി റാങ്കിങ്ങില്‍ ആദ്യ പത്തില്‍ തുടരുന്ന ഇരുവരുടെയും പേര് അപ്രത്യക്ഷമായത് ആരാധകരെയും ഞെട്ടിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നം പരിഹരിച്ചെങ്കിലും ഇക്കാര്യത്തില്‍ ഐസിസിയുടെ പ്രതികരിച്ചിട്ടില്ല.

Virat Kohli And Rohit Sharma Disappear From ICC ODI Batter's Rankings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍