വീഡിയോ സ്ക്രീൻഷോട്ട് 
Sports

പേര്: വിവിഎസ് ലക്ഷ്മണ്‍, വയസ്: 82; കോഹ്‌ലിയും രോഹിതും ഖൊ ഖൊ താരങ്ങള്‍! (വീഡിയോ)

മികച്ച ഫോമിലാണ് താരം പരമ്പരയില്‍ ബാറ്റ് വീശുന്നത്. വീഡിയോയില്‍ ഇഷാന്‍ പറയുന്ന ഉത്തരങ്ങളെല്ലാം തെറ്റാണ് എന്നതാണ് പ്രത്യേകത

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര നേടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്നു ജയിച്ചാല്‍ 3-0ത്തിനു പരമ്പര ഉറപ്പിക്കാം. അതിനിടെ ഡ്രസിങ് റൂമിലെ ഒരു രസകരമായ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇഷാന്‍ കിഷനുമായുള്ള ഒരു ചോദ്യോത്തരത്തിന്റെ വീഡിയോയാണ് വൈറലായത്.   

വീഡിയോയില്‍ ഇഷാന്‍ പറയുന്ന ഉത്തരങ്ങളെല്ലാം തെറ്റാണ് എന്നതാണ് പ്രത്യേകത. ഇതിന്റെ വീഡിയോ ബിസിസിഐ തന്നെയാണ് പുറത്തു വിട്ടത്. തെറ്റായ ഉത്തരങ്ങള്‍ മാത്രമാണ് ഇഷാന്‍ നല്‍കുന്നത്. ഇവിടെ തെറ്റുകളെല്ലാം ശരിയാണ് എന്ന കുറിപ്പോടെയാണ് ബിസിസിഐ വീഡിയോ പങ്കിട്ടിരിക്കുന്നത്. 

എന്താണ് നിങ്ങളുടെ പേര്? 

ഇഷാന്‍: വിവിഎസ് ലക്ഷ്മണ്‍

എത്ര വയസുണ്ട്?

ഇഷാന്‍: 82

ഈ നിമിഷം നിങ്ങള്‍ സംസാരിക്കുന്ന ഭാഷ?

ഇഷാന്‍: സ്പാനിഷ്

ഏത് കായിക ഇനമാണ് നിങ്ങള്‍ കളിക്കുന്നത്?

ഇഷാന്‍: ഫുട്‌ബോള്‍

ആരാണ് സൂര്യകുമാര്‍ യാദവ്?

ഇഷാന്‍: വിക്കറ്റ് കീപ്പര്‍, ബൗളര്‍

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഏത് കായിക ഇനമാണ് കളിക്കുന്നത്?

ഇഷാന്‍: ഖൊ ഖൊ

നിങ്ങളുടെ മുടിയുടെ നിറം എന്താണ്?

ഇഷാന്‍: ഓറഞ്ച്

ബാറ്റില്‍ പന്ത് കൊള്ളുമ്പോഴുള്ള ശബ്ദം?

ഇഷാന്‍: മ്യാവു

2023ലെ ലോകകപ്പ് ഏത് രാജ്യത്താണ് നടന്നത്? 

ഇഷാന്‍: ബ്രസീല്‍

കിറ്റ് ബാഗില്‍ എന്തൊക്കെയാണ് കരുതാറുള്ളത്?

ഇഷാന്‍: ഹെഡ് ഫോണ്‍, വാലറ്റ്, ഐസ്‌ക്രീം

ജിമ്മില്‍ എന്താണ് ചെയ്യുന്നത്?

ഇഷാന്‍: ഐസ് ഹോക്കി കളിക്കും

നിങ്ങള്‍ ഇപ്പോള്‍ എവിടെയാണുള്ളത്?

ഇഷാന്‍: ടോക്യോ.

ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഇഷാൻ മികച്ച ഫോമിലാണ് ബാറ്റ് ചെയ്യുന്നത്. തുടർച്ചയായി രണ്ട് മത്സരങ്ങളിലും താരം അർധ സെഞ്ച്വറി നേടി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT