സഹതാരം ശിഖർ ധവാന്റെ ബാറ്റിങ് ശൈലി രസകരമായി അനുകരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയുടെ വിഡിയോ വൈറൽ. ബാറ്റിങ്ങിനായി തയ്യാറെടുക്കുമ്പോഴുള്ള ധവാന്റെ ചേഷ്ടകളും ബോൾ നേരിടുമ്പോഴുള്ള ആക്ഷനുമെല്ലാം വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ധവാനെ ടാഗ് ചെയ്ത് തന്റെ അഭിനയം എങ്ങനെയുണ്ടെന്ന് ചോദിക്കുകയാണ് ട്വിറ്ററിൽ കോഹ്‌ലി.
ഞാൻ ശിഖർ ധവാനെ അനുകരിക്കാൻ പോവുകയാണ് കാരണം പലപ്പോഴും അയാൾ മതിമറന്ന് നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് വളരെ രസകരമാണ്, എന്ന പറഞ്ഞാണ് താരം വിഡിയോ തുടങ്ങിയിരിക്കുന്നത്. ഇതു പറഞ്ഞയുടൻ ടീഷർട്ടിന്റെ കൈ ചുരുട്ടിക്കയറ്റി ധവാനെ കൃത്യമായി അനുകരിച്ച് കാണിക്കുകയായിരുന്നു. കോഹ്‌ലിയുടെ അഭിനയം കണ്ട് കൈയ്യടിക്കുകയാണ് ആരാധകരും.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ഐപിഎല്ലിൽ മികച്ച പ്രകടനം തന്നെയാണ് ധവാൻ പുറത്തെടുത്തത്. തുടർച്ചയായി ആറ് ഐപിഎൽ സീസണുകളിൽ 400ൽ അധികം റൺസ് നേടുന്ന മൂന്നാമത്തെ ബാറ്ററെന്ന നേട്ടവും ധവാൻ സ്വന്തമാക്കി. ചെന്നൈ താരം സുരേഷ് റെയ്ന (2008 മുതൽ 2014വരെ), ഹൈദരാബാദ് നായകനായിരുന്ന ഡേവിഡ് വാർണർ(2013 മുതൽ 2020 വരെ) എന്നിവരാണ് ധവാന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates