വിരാട് കോഹ്‌ലി/ ട്വിറ്റര്‍ 
Sports

2018ലെ അതേ ആവേശം, ആവര്‍ത്തനം; ഫോമിന്റെ മൂര്‍ധന്യത്തില്‍ വിരാട് കോഹ്‌ലി

ഒരു സെഞ്ച്വറി കൂടിയായാല്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പം. ഒന്നൂടി അടിച്ചാല്‍ ചരിത്രത്തിലാദ്യമായി ഏകദിനത്തില്‍ 50 സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരം

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലി 2018ലേതിനു സമാനമായി ഫോമിന്റെ പീക്കില്‍ നില്‍ക്കുന്നു. നിലവിലെ ഇന്ത്യന്‍ ടീമിന്റെ കരുത്തിന്റെ അടിത്തറയും അതു തന്നെ. ബംഗ്ലാദേശിനെതിരായ ലോകകപ്പ് പോരാട്ടത്തിലെ സെഞ്ച്വറിയോടെ ഏകദിനത്തില്‍ ശതകങ്ങളുടെ എണ്ണം 48 ആക്കി കോഹ്‌ലി മുന്നേറുന്നു. ഫോം ഔട്ടിന്റെ കഷ്ടകാലത്തെ സുന്ദര്‍ പ്രകടനങ്ങളാല്‍ മറികടന്നാണ് ഈ സീസണില്‍ താരം ഏകദിനത്തില്‍ വമ്പന്‍ കുതിപ്പ് തുടരുന്നു. 

ഒരു സെഞ്ച്വറി കൂടിയായാല്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പം. ഒന്നൂടി അടിച്ചാല്‍ ചരിത്രത്തിലാദ്യമായി ഏകദിനത്തില്‍ 50 സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരം. രണ്ടും ഈ ലോകകപ്പില്‍ തന്നെ സംഭവിക്കാനും സാധ്യത. നിലവിലെ ഫോം അതിനു ബലമേകുന്നു. 

ഈ ലോകകപ്പിലെ നാല് ഇന്നിങ്‌സില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറികളും താരം നേടി കഴിഞ്ഞു. ബംഗ്ലാദേശിനെതിരെ 103, ഓസ്‌ട്രേലിയക്കെതിരെ 85, അഫ്ഗാനിസ്ഥാനെതിരെ 55 പാകിസ്ഥാനോടു മാത്രമേ താരം വേഗം പുറത്തായുള്ളു. 16 റണ്‍സാണ് കോഹ്‌ലി പാക് ടീമിനോടു നേടിയത്. 

2018ല്‍ 14 ഇന്നിങ്‌സുകള്‍ കളിച്ച കോഹ്‌ലി 1202 റണ്‍സാണ് അടിച്ചു കൂട്ടിയത്. ആ വര്‍ഷം മാത്രം ആറ് സെഞ്ച്വറികള്‍ താരം ഏകദിനത്തില്‍ നേടി. മൂന്ന് അര്‍ധ സെഞ്ച്വറികളും നേടി. 

ഈ വര്‍ഷം 17 ഇന്നിങ്‌സുകളാണ് ഇതുവരെ കോഹ്‌ലി കളിച്ചത്. 871 റണ്‍സ് ഇതുവരെ  ഈ വര്‍ഷം നേടി. നാല് വീതം സെഞ്ച്വറികളും അര്‍ധ സെഞ്ച്വറികളും ആ ബാറ്റില്‍ നിന്നു ഇത്തവണ പിറന്നു. ആവറേജ് 67.00. ഈ വര്‍ഷം നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 166 റണ്‍സ്. ഏകദിനത്തില്‍ അതിവേഗം 26,000 റണ്‍സും നേടി താരം മറ്റൊരു റെക്കോര്‍ഡും ബംഗ്ലാദേശിനെതിരായ സെഞ്ച്വറിയിലൂടെ നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രസംഗത്തില്‍ പലതും പറയും; പിഎം ശ്രീ കരാര്‍ അറബിക്കടലില്‍ കൊണ്ടുപോയി എറിയാന്‍ കഴിയുമോ?'

വോസിന്യയുടെ വിസ്മയ സേവുകൾ കണ്ട് അമ്മ ​ഗാലറിയിൽ ഇരുന്ന് കൈയടിക്കും; ലോകകപ്പ് കാണാൻ വിസ അനുവദിച്ച് യുഎസ്

ജവാന്‍ ഉത്പാദനം നിലച്ചു, 28 കോടിയുടെ നഷ്ടം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

മമത ബാനർജിക്ക് തിരിച്ചടി; ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തുടരും

വനിതാ സംവരണ-മണ്ഡല പുനര്‍നിര്‍ണയ വിവാദം; ചന്ദ്രബാബു നായിഡുവിന്റെ നിലപാടിനെതിരെ തരൂര്‍

SCROLL FOR NEXT