Virat Kohli 
Sports

കോഹ്‌ലിയുടെ 'കിക്ലി' ഡാന്‍സ് വൈറല്‍! കിരീട നേട്ടം ആഘോഷിച്ച് മതിവരാതെ സൂപ്പര്‍ താരം (വിഡിയോ)

തുടരെ രണ്ടാം കിരീട നേട്ടത്തിലേക്ക് നയിച്ചത് കോഹ്‌ലിയുടെ നിര്‍ണായക അര്‍ധ സെഞ്ച്വറി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ബംഗളൂരു: ഐപിഎല്ലിലെ തുടരെ രണ്ടാം കിരീട നേട്ടത്തിനു ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു സംഘടിപ്പിച്ച ആഘോഷ രാവില്‍ മതിമറന്ന് നൃത്തം ചെയ്ത് വിരാട് കോഹ്‌ലി. പേസര്‍ ഭുവനേശ്വര്‍ കുമാറുമായി ചേര്‍ന്നു കോഹ്‌ലി ചെയ്ത 'കിക്ലി' ഡാന്‍സ് ദൃശ്യങ്ങള്‍ വൈറല്‍. കോഹ്‌ലി തന്റെ ഇന്‍സ്റ്റഗ്രാം പേജിലും വിഡിയോ പങ്കിട്ടിട്ടുണ്ട്.

പഞ്ചാബിലെ ഒരു ജനപ്രിയ നാടോടി നൃത്തരൂപമാണ് കിക്ലി. രണ്ട് പേര്‍ പരസ്പരം കൈകള്‍ മുറുകെ പിടിച്ച് വേഗത്തില്‍ വൃത്താകൃതിയില്‍ കറങ്ങുന്നതടക്കമുള്ള ചുവടുകളാണ് നൃത്തത്തിലുള്ളത്. വിഡിയോയില്‍ കോഹ്‌ലിയും ഭുവനേശ്വര്‍ പരസ്പരം കൈകള്‍ പിടിച്ചു കറങ്ങുന്നുണ്ട്.

ഇതാദ്യമായല്ല കോഹ്‌ലി കിരീട നേട്ടം നൃത്തം ചെയ്ത് ആഘോഷിക്കുന്നത്. നേരത്തെ ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പവും സൂപ്പര്‍ താരം ചുവടുവച്ചിരുന്നു. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തിയാണ് ആര്‍സിബി തുടരെ രണ്ടാം വട്ടവും കിരീടം സ്വന്തമാക്കിയത്. ജയത്തിന്റെ നട്ടെല്ലായി നിന്ന താരവും കോഹ്‌ലിയാണ്.

37ാം വയസിലും വിരാട് കോഹ്‌ലി ബാറ്റിങിന്റെ സമസ്ത പാഠങ്ങളും ഗ്രൗണ്ടില്‍ ഒഴുക്കി വിടുന്നു. ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 25 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ താനിപ്പോഴും ക്രിക്കറ്റിലെ വിദ്യാര്‍ഥിയാണെന്ന മറുപടിയാണ് കോഹ്‌ലി നല്‍കിയത്. കരിയറിന്റെ സായാഹ്നത്തിലും കളി മികവുറ്റതാക്കുന്നതില്‍ അതീവ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന കോഹ്‌ലി വൈഭവ് സൂര്യവംശിയെ പോലുള്ള താരാങ്ങളുടെ വരവ് തന്റെ ചിന്താഗതി മാറ്റിയെന്നും സമ്മതിക്കുന്നു. ഫൈനലില്‍ കോഹ്‌ലി നേടിയത് കരിയറിലെ തന്നെ ഏറ്റവും വേഗമേറിയ ഐപിഎല്‍ അര്‍ധ സെഞ്ച്വറിയാണ്.

ഫൈനലില്‍ 9 ഫോറും 3 സിക്‌സും സഹിതം കോഹ്‌ലി പുറത്താകാതെ 42 പന്തില്‍ 75 റണ്‍സെടുത്ത് തന്റെ ചെയ്‌സിങ് രാജാവെന്ന പട്ടം അരക്കിട്ടുറപ്പിക്കുന്നത് ലോകം ഒരിക്കല്‍ കൂടി കണ്ടു. 18 വര്‍ഷം കോഹ്‌ലി ഒരു ഐപിഎല്‍ കിരീടത്തിനായി കാത്തിരുന്നു. രണ്ടാമത്തെ കിരീടത്തിനു വേണ്ടി വന്നത് വെറും 12 മാസങ്ങള്‍. രണ്ട് വര്‍ഷത്തിനിടെ 2 ഐപിഎല്‍ കിരീടങ്ങള്‍!

Virat Kohli shared one such video on his Instagram story

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

2026ലെ മികച്ച ഫുട്‌ബോള്‍ താരം ആര്?, ബാല്ലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടികയില്‍ മെസിയും ഹാലണ്ടും; ക്രിസ്റ്റ്യാനോ ഇല്ല

അതിവേഗ റെയിൽ: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം vs മാസം തോറുമുള്ള വരുമാന പദ്ധതി:15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കൂടുതല്‍ റിട്ടേണ്‍ എവിടെ?

യുവാവ് ദുരൂഹ സാഹചര്യത്തിൽ കുഴഞ്ഞുവീണു മരിച്ചു; പൊലീസ് അന്വേഷണം

36 ലക്ഷം അക്കൗണ്ടില്‍, വ്യാജരേഖ ഉണ്ടാക്കി വായ്പ തുക തട്ടിയെടുത്തു; യുവതി അറസ്റ്റില്‍