ഫോട്ടോ: ട്വിറ്റർ 
Sports

നാട്ടിലേക്കല്ല, പോയത് ലണ്ടനിലേക്ക്; കോഹ്‌ലി ദക്ഷിണാഫ്രിക്കയില്‍ തിരിച്ചെത്തി

ലണ്ടനിലേക്ക് പോകും മുന്‍പ് തന്നെ കഠിന പരിശീലനം നടത്തിയിരുന്നു. 3, 4 സെഷനുകള്‍ അധികം പരിശീലനം നടത്തിയാണ് അദ്ദേഹം ലണ്ടനിലേക്ക് പോയത്

Author : സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പോരാട്ടത്തിനു മുന്നോടിയായി വിരാട് കോഹ്‌ലി ഇന്ത്യന്‍ ടീമിനൊപ്പം. നേരത്തെ കുടുംബപരമായ അത്യാവശ്യം ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കയിലെത്തിയതിനു പിന്നാലെ താരം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഈ മാസം 26 മുതലാണ് ഒന്നാം ടെസ്റ്റ്.

അതേസമയം താരം ലണ്ടനിലേക്കാണ് പോയതെന്നും നാട്ടിലേക്കായിരുന്നില്ലെന്നും ഒരു ബിസിസിഐ വക്താവ് വെളിപ്പെടുത്തി. ഇക്കാര്യം ബിസിസിഐയെ അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ലണ്ടനിലായതിനാല്‍ താരം പരിശീലന മത്സരങ്ങള്‍ക്കു ഇറങ്ങിയിട്ടില്ല. 

ലണ്ടനിലേക്ക് പോകും മുന്‍പ് തന്നെ കഠിന പരിശീലനം നടത്തിയിരുന്നു. 3, 4 സെഷനുകള്‍ അധികം പരിശീലനം നടത്തിയാണ് അദ്ദേഹം ലണ്ടനിലേക്ക് പോയത്. അദ്ദേഹം ഇപ്പോള്‍ ടീമിനൊപ്പം ചേര്‍ന്നതായും നാളെ സെഞ്ചൂറിയനില്‍ പരിശീലനത്തിനു ഇറങ്ങുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT