വീഡിയോ ദൃശ്യം 
Sports

'വെട്ടവും വെളിച്ചവും ഒന്നുമില്ല, കളി നിർത്തു!'- പൊട്ടിത്തെറിച്ച് കോഹ്‌ലി, ഒപ്പം ചേർന്ന് രോഹിതും; വീഡിയോ വൈറൽ

'വെട്ടവും വെളിച്ചവും ഒന്നുമില്ല, കളി നിർത്തു!'- പൊട്ടിത്തെറിച്ച് കോഹ്‌ലി, ഒപ്പം ചേർന്ന് രോഹിതും; വീഡിയോ വൈറൽ

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിൽ ലോർഡ്സിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. നാലാം ദിനമായ ഇന്നലെ വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിച്ചിരുന്നു. നാലാം ദിവസം എട്ട് ഓവർ ബാക്കി നിൽക്കെയാണ് കളി അവസാനിപ്പിച്ചത്. ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെന്ന നിലയിൽ നിൽക്കെയാണ് സ്റ്റംമ്പെടുത്തത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ റിഷഭ് പന്തും വാലറ്റക്കാരൻ ഇഷാന്ത് ശർമ്മയുമായിരുന്നു ക്രീസിൽ. രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് ശേഷിക്കേ ഇന്ത്യക്ക് 154 റൺസ് ലീഡാണുള്ളത്. 

മത്സരത്തിന്റെ അവസാന ഘട്ടത്തിൽ സംഭവിച്ച ഒരു കാര്യത്തിന്റെ വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ലോർഡ്‌സിൻറെ ആകാശത്ത് മേഘങ്ങൾ മൂടി ഇരുട്ട് നിറഞ്ഞപ്പോഴാണ് നാടകീയമായാണ് മത്സരം അവസാനിപ്പിച്ചത്. പിന്നാലെ വെളിച്ചക്കുറവിൻറെ കാര്യം അമ്പയർമാരെ ധരിപ്പിക്കാൻ പറയുന്ന കോഹ്‌ലിയുടേയും രോഹിതിന്റെയും വീഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.  

റിഷഭ് പന്തിനോടും ഇഷാന്തിനോടും ലോർഡ്‌സിലെ ബാൽക്കണിയിൽ നിന്ന് കോഹ്‌ലി വെളിച്ചക്കുറവിന്റെ കാര്യം ആം​ഗ്യത്തിലൂടെ കാണിക്കുന്നുണ്ട്. ഈ സമയത്ത് തന്നെയാണ് കോഹ്‌ലിയുടെ തൊട്ടു പിന്നിൽ നിന്ന് രോഹിതും സമാന രീതിയിൽ കൈകൊണ്ട് നിർദ്ദേശം നൽകുന്നത്. എന്നാൽ ഇരുവരും ബാറ്റിങ് തുടരുകയായിരുന്നു. കോഹ്‌ലി ക്ഷുഭിതനാവുന്നു, രോഹിത് ശർമ്മയും ഒപ്പം ചേർന്നിരിക്കുന്നു എന്നായിരുന്നു ഈ സമയം കമൻറേറ്റർമാരുടെ പ്രതികരണം. 

വൈകാതെ ഋഷഭും ഇഷാന്തും വെളിച്ചക്കുറവ് അമ്പയർമാരെ ബോധിപ്പെച്ചെങ്കിലും മത്സരം തുടരാനായിരുന്നു തീരുമാനം. ഇന്ത്യ വീണ്ടും പരാതിയുന്നയിച്ചതോടെ കാര്യം ബോധ്യപ്പെട്ട അമ്പയർമാർ മത്സരം നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT