വിരാട് കോഹ്‍ലി, ജസ്പ്രിത് ബുംറ പിടിഐ
Sports

Kohli- Bumrah: നേരിട്ട ആദ്യ പന്തിൽ തന്നെ ബുംറയെ സിക്സർ തൂക്കി കോഹ്‍ലി! വിഡിയോ വൈറൽ

പരിക്കു മാറി നീണ്ട ഇടവേളയ്ക്കു ശേഷമാണ് ബുംറ കളിക്കാനിറങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ‌പരിക്കു മാറി വീണ്ടും കളത്തിലേക്ക് തിരിച്ചെത്തിയ സൂപ്പർ പേസർ ജസ്പ്രിത് ബുംറയുടെ മടങ്ങി വരവ് മികച്ചതായില്ല. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവിനെതിരായ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ജേഴ്സിയിൽ ഇറങ്ങിയ താരം ആദ്യ ഓവറിൽ 10 റൺസ് വഴങ്ങി. ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്നിങ്സിന്റെ നാലാം ഓവറിലാണ് ബുംറ പന്തെടുത്തത്. ആർസിബി ഈ ഘട്ടത്തിൽ 1 വിക്കറ്റ് നഷ്ടത്തിൽ 33 റൺസെന്ന നിലയിലായിരുന്നു. ബുംറയുടെ ആദ്യ പന്ത് നേരിട്ടത് ദേവ്ദത്ത് പടിക്കൽ. അടുത്ത പന്ത് നേരിട്ടത് വിരാട് കോഹ്‍ലി. ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെ സിക്സർ തൂക്കിയാണ് കോഹ്‍ലി ബുംറയെ നേരിട്ടത്.

ഓസ്ട്രേലിയക്കെതിരായ ബോർഡർ- ​ഗാവസ്കർ ട്രോഫി പോരാട്ടത്തിനിടെയാണ് ബുംറയ്ക്കു പരിക്കേറ്റത്. താരത്തിനു ചാംപ്യൻസ് ട്രോഫി പോരാട്ടം കളിക്കാനും സാധിച്ചിരുന്നില്ല. ഐപിഎല്ലിലെ മുംബൈയുടെ ആദ്യ മത്സരങ്ങളും താരത്തിനു നഷ്ടമായി. പിന്നാലെയാണ് കഴിഞ്ഞ ദിവസം പരിക്ക് പൂർണമായി മാറി ബുംറ ടീമിൽ തിരിച്ചെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാചകവാതക വില കൂട്ടി, ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

ഗള്‍ഫ് മേഖലയിലേക്ക് ഇന്ന് 58 വിമാന സര്‍വീസുകള്‍, തിരുവനന്തപുരത്ത് നിന്നുള്ള 21 സര്‍വീസുകള്‍ റദ്ദാക്കി

സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം, 100 കോടി ചെലവ്; പെരുമ്പളം ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്‌നം ഇന്ന് യാഥാര്‍ഥ്യമാകും- വിഡിയോ

65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഉടന്‍; അഞ്ചുവര്‍ഷത്തിനിടെ ഏഴു ലക്ഷം കുടുംബങ്ങള്‍ക്ക് കാര്‍ഡ്

അടുക്കള ചെലവ് കൂടും, ഗാര്‍ഹിക സിലിണ്ടറിന് 60 രൂപ കൂട്ടി, പുതുയുഗ യാത്രയ്ക്ക് ഇന്ന് സമാപനം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT