വീഡിയോ ദൃശ്യം 
Sports

​ഗ്രൗണ്ടിൽ ഇന്ത്യയുടെ ബാറ്റിങ്; ഡ​ഗൗട്ടിൽ കോഹ്‌ലിയുടെ നൃത്തം! (വീഡിയോ)

​ഗ്രൗണ്ടിൽ ഇന്ത്യയുടെ ബാറ്റിങ്; ഡ​ഗൗട്ടിൽ കോഹ്‌ലിയുടെ നൃത്തം! (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

പാൾ: ഇന്ത്യ– ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിനിടെ നൃത്തവുമായി മുൻ നായകൻ വിരാട് കോഹ്‌ലി. ഇന്ത്യയുടെ ബാറ്റിങിനിടെ ഡ​ഗൗട്ടിൽ ഇരുന്നാണ് കോഹ്‌ലിയുടെ നൃത്ത പ്രകടനം. ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്. 

മത്സരത്തിൽ ടോസ് നേടി ഇന്ത്യയാണ് ആ​ദ്യം ബാറ്റ് ചെയ്തത്. അതിനിടെയാണ് ഓപ്പണർ ശിഖർ ധവാന് സമീപത്തിരുന്നു കോഹ്‌ലി നൃത്തം ചെയ്തത്. ഏതാനും സമയം കൈകൊണ്ടും ശരീരം കൊണ്ടുമായിരുന്നു മുൻ നായകൻ നൃത്തം ചെയ്തത്. കോഹ്‌ലിയുടെ പ്രകടനം കണ്ട് ശിഖർ ധവാൻ ചിരിക്കുകയും ചെയ്യുന്നുണ്ട്. 

ഡഗ് ഔട്ടിൽ നൃത്തം ചെയ്തെങ്കിലും രണ്ടാം ഏകദിനത്തിൽ മോശം ബാറ്റിങ് പ്രകടനമായിരുന്നു കോഹ്‌ലിയുടേത്. അഞ്ച് പന്തുകൾ നേരിട്ട താരം റണ്ണൊന്നുമെടുക്കാതെയാണു പുറത്തായത്. സ്പിന്നർ കേശവ് മഹാരാജിന്റെ പന്തിൽ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ടെംബ ബവുമ ക്യാച്ചെടുത്താണു കോഹ്‌ലിയെ പുറത്താക്കിയത്. ആദ്യ മത്സരത്തിൽ കോഹ്‌ലി അർധ സഞ്ച്വറി നേടിയിരുന്നു. 63 പന്തുകൾ നേരിട്ട കോഹ്‌ലി 51 റൺസാണ് കണ്ടെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൊലീസ് ഞങ്ങള്‍ക്ക് പുല്ലാ... പിന്നെയാ ഫോറസ്റ്റുകാര്....; മര്യാദയ്ക്കല്ലെങ്കില്‍ നിയമം കയ്യിലെടുക്കേണ്ടി വരും'; മുന്നറിയിപ്പുമായി എംഎം മണി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി 20 ന്

'ഫഹദ് വേണ്ടെന്ന് വച്ച വേഷം?'; ഇന്ത്യന്‍ നടനെ തേടിയുള്ള ഇനാരിറ്റുവിന്റെ ഇ-മെയില്‍; വെളിപ്പെടുത്തി ഡോ. ബിജു

അമ്മയെ ചീത്തവിളിച്ചതിന് പകരംവീട്ടല്‍; പാലിയേക്കരയിലെ വയോധികന്റെ മരണം കൊലപാതകം, പ്രതി അറസ്റ്റില്‍

മയോണൈസ് ഇഷ്ടമാണോ? വെറും 5 മിനിറ്റിൽ ആരോഗ്യകരമായി വീട്ടിൽ തയ്യാറാക്കാം