ആര്‍സിബി ഡ്രസ്സിങ് റൂമിത്തെി ഗെയ്ല്‍, കോഹ്‌ലിക്കൊപ്പം ആഘോഷം വിഡിയോ   എക്‌സ്
Sports

ഫീല്‍ഡ് ഒന്നും ചെയ്യേണ്ട, വരൂ, ഇംപാക്ട് പ്ലെയര്‍ ആവാം; ഗെയ്‌ലിനെ ക്ഷണിച്ച് കോഹ്‌ലി- വിഡിയോ

ആര്‍സിബിയുടെ മുന്‍ താരമായിരുന്ന ഗെയ്ല്‍ ടീം ഡ്രസ്സിങ് റൂമിലെത്തിയാണ് സന്തോഷം പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഐപിഎല്‍ പ്ലേ ഓഫില്‍ കടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീം അംഗങ്ങളെ അഭിനന്ദിച്ച് ക്രിസ് ഗെയ്ല്‍. ആര്‍സിബിയുടെ മുന്‍ താരമായിരുന്ന ഗെയ്ല്‍ ടീം ഡ്രസ്സിങ് റൂമിലെത്തിയാണ് സന്തോഷം പങ്കുവെച്ചത്. ഗെയ്‌ലിന് ഹസ്തദാനം ചെയ്യുന്ന താരങ്ങളുടെ വിഡിയോ അടക്കം ടീം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.

സീസണില്‍ ഒരു ഘട്ടത്തില്‍ എട്ട് മത്സരങ്ങളില്‍ ഏഴും പരാജയപ്പെട്ട ആര്‍സിബി വന്‍ തിരിച്ചുവരവാണ് നടത്തിയത്. അവസാനത്തെ ഏഴു മത്സരങ്ങളില്‍ ആറെണ്ണവും ടീം ജയിച്ചു. എലിമിനേറ്ററില്‍ രാജസ്ഥാനാണ് ബംഗളൂരുവിന്റെ എതിരാളികള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡ്രസ്സിങ് റൂമിലെത്തി താരങ്ങളെ ഓരോരുത്തരെയായി അഭിന്ദിക്കുന്ന ഗെയില്‍, സൂപ്പര്‍താരം കോഹ്‌ലിക്കൊപ്പം തങ്ങളുടെ പഴയ പഴയ ആഘോഷം പുനസൃഷ്ടിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു.

വിഡിയോയില്‍ ഇംപാക്റ്റ് പ്ലെയര്‍ റൂള്‍ നിലവിലുണ്ടെന്നും ഗെയ്‌ലിനോട് ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ആവശ്യപ്പെടുന്ന കോഹ്‌ലിയെ കാണാം. ഇനി ഫീല്‍ഡ് ചെയ്യണ്ട കാര്യമില്ലെന്നും കോഹ്‌ലി ഗെയ്‌ലിനോട് പറയുന്നുണ്ട്. ''അടുത്ത വര്‍ഷം തിരികെ വരൂ. ഇംപാക്റ്റ് പ്ലെയര്‍ റൂള്‍ ഇപ്പോള്‍ നിലവിലുണ്ട്. നിങ്ങള്‍ ഇനി ഫീല്‍ഡ് ചെയ്യേണ്ടതില്ല. ഇത് നിങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ്,' കോഹ്‌ലി തമാശ രൂപേണ പറഞ്ഞു.

2011 മുതല്‍ 2017 വരെ ബംഗളൂരുവിനൊപ്പം കളിച്ച ഗെയില്‍ ഒരുപിടി ബാറ്റിങ് റെക്കോഡുകളും സ്വന്തം പേരിലാക്കിയിരുന്നു. ടീമിനായി 91 മത്സരങ്ങള്‍ കളിച്ച ഈ ഇടങ്കൈയന്‍ ബാറ്റര്‍, അഞ്ചു സെഞ്ച്വറികള്‍ ഉള്‍പ്പെടെ 3,420 റണ്‍സാണ് നേടിയത്. 2013 സീസണില്‍ പുറത്താകാതെ നേടിയ 175 റണ്‍സാണ് ഐപിഎല്‍ ചരിത്രത്തില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

SCROLL FOR NEXT