വിരാട് കോഹ്‌ലി /ഫയല്‍ ചിത്രം 
Sports

ദേവ്ദത്ത് പടിക്കലിനൊപ്പം വിരാട് കോഹ്‌ലി ഓപ്പണ്‍ ചെയ്യും; സ്ഥിരീകരിച്ച് മൈക്ക് ഹെസന്‍

വ്ദത്ത് പടിക്കലിനൊപ്പം നായകന്‍ വിരാട് കോഹ് ലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദേവ്ദത്ത് പടിക്കലിനൊപ്പം നായകന്‍ വിരാട് കോഹ് ലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. ബാംഗ്ലൂര്‍ പരിശീലകന്‍ മൈക്ക് ഹെസനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ രോഹിത്തിനൊപ്പം കോഹ്‌ലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു. ഐപിഎല്ലിലും താന്‍ ഓപ്പണ്‍ ചെയ്യുമെന്ന് ഇതിന് ശേഷം കോഹ് ലി പ്രതികരിക്കുകയുണ്ടായി. ഇംഗ്ലണ്ടിനെതിരെ ഓപ്പണിങ്ങില്‍ ഇറങ്ങിയ കോഹ് ലി 52 ഡെലിവറിയില്‍ നിന്ന് 80 റണ്‍സ് നേടി പുറത്താവാതെ നിന്നു. 

പവര്‍പ്ലേയിലൂടെ കടന്ന് പോവുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന റെക്കോര്‍ഡുകളാണ് കോഹ് ലിയുടേത്. 5ാം ടി20യില്‍ കോഹ് ലി എത്ര നന്നായി ബാറ്റ് ചെയ്തു എന്ന് നമ്മളെല്ലാവരും കണ്ടതാണെന്നും മൈക്ക് ഹെസന്‍ പറഞ്ഞു. 

കഴിഞ്ഞ സീസണില്‍ ആരോണ്‍ ഫിഞ്ച്, ജോഷ് ഫിലിപ്പ് എന്നിവരെയാണ് ദേവ്ദത്ത് പടിക്കലിനൊപ്പം ബാംഗ്ലൂര്‍ പരീക്ഷിച്ചത്. എന്നാല്‍ ഇവയൊന്നും ജയം കണ്ടില്ല. ഇത്തവണ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീനും ബാംഗ്ലൂര്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കോഹ് ലിക്കൊപ്പം ഓപ്പണ്‍ ചെയ്യുക എന്നതാണ് തന്റെ സ്വപ്‌നമെന്നും അസ്ഹറുദ്ദീന്‍ വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം