വിരാട് കോഹ്‌ലി/ പിടിഐ 
Sports

'അതി മനോഹരം, ക്ലാസിക്ക് കിങ് കോഹ്‌ലി'- സെഞ്ച്വറിയില്‍ റെക്കോര്‍ഡിനൊപ്പം

63 പന്തില്‍ 12 ഫോറും നാല് സിക്‌സും സഹിതമായിരുന്നു കോഹ്‌ലിയുടെ ക്ലാസിക്ക് സെഞ്ച്വറി

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ബാറ്റിങിന്റെ സമസ്ത സൗന്ദര്യങ്ങളും കണ്ട പ്രകടനം. ഒറ്റ വാചകത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി വിരാട് കോഹ്‌ലി നേടിയ സെഞ്ച്വറിയെ ഇങ്ങനെ വിശേഷിപ്പിക്കാം. 

63 പന്തില്‍ 12 ഫോറും നാല് സിക്‌സും സഹിതമായിരുന്നു കോഹ്‌ലിയുടെ ക്ലാസിക്ക് സെഞ്ച്വറി. താരം ഐപിഎല്ലില്‍ നേടുന്ന ആറാം സെഞ്ച്വറിയാണിത്. ഒപ്പം ഒരു റെക്കോര്‍ഡ് നേട്ടത്തിലും കോഹ്‌ലി തന്റെ പേര് എഴുതി ചേര്‍ത്തു. 

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടത്തിനൊപ്പമാണ് കോഹ്‌ലി എത്തിയത്. ആര്‍സിബിയില്‍ കോഹ്‌ലിയുടെ സഹ താരമായിരുന്ന വിന്‍ഡീസ് അതികായനും ഇതിഹാസവുമായ ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡിനൊപ്പമാണ് കോഹ്‌ലിയും എത്തിയത്. ഇരുവര്‍ക്കും ആറ് വീതം ശതകങ്ങള്‍. 

റണ്‍സ് ചെയ്‌സ് ചെയ്യുമ്പോള്‍ താന്‍ ആള്‍ മാറുമെന്ന് തെളിയിക്കുന്ന ഇന്നിങ്‌സായിരുന്നു ഹൈദരാബാദില്‍ പിറന്നത്. സ്പിന്നെന്നോ പേസെന്നോ വ്യത്യാസമില്ലാതെ മനോഹര ഷോട്ടുകളുടെ നിരവധി മുഹൂര്‍ത്തങ്ങള്‍ കോഹ്‌ലി ആരാധകര്‍ക്ക് മുന്നില്‍ തുറന്നിട്ടു. 

കത്തുന്ന ആത്മവിശ്വാസത്തിലായിരുന്നു കോഹ്‌ലി. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഒന്നാം ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ ബൗണ്ടറി കടത്തി കോഹ്‌ലി നാന്ദി കുറിച്ചു. പിന്നെ തിരിഞ്ഞു നോട്ടമില്ലാത്ത, പഴുതടച്ച ബാറ്റിങ്. ഒടുവില്‍ സെഞ്ച്വറി തകച്ചതിന്റെ തൊട്ടടുത്ത പന്തില്‍ താരം മടങ്ങുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

‌സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം