മുഹമ്മദ് ഷമി, മുഹമ്മദ് കൈഫ്/ഫോട്ടോ: പിടിഐ, ട്വിറ്റര്‍ 
Sports

'ഈ നിമിഷത്തിനായാണ് കാത്തിരുന്നത്'; മുഹമ്മദ് ഷമിയുടെ സഹോദരന് വിജയ് ഹസാരെ ട്രോഫിയില്‍ അരങ്ങേറ്റം

ബംഗാളിന് വേണ്ടി ജമ്മു കശ്മീരിന് എതിരായ കളിയിലാണ് മുഹമ്മദ് കൈഫ് അരങ്ങേറ്റം കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ സഹോദരന്‍. ബംഗാളിന് വേണ്ടി ജമ്മു കശ്മീരിന് എതിരായ കളിയിലാണ് മുഹമ്മദ് കൈഫ് അരങ്ങേറ്റം കുറിച്ചത്. 

സഹോദരന് ആശംസയുമായി മുഹമ്മദ് ഷമി ട്വിറ്ററിലെത്തി. ഈ നിമിഷത്തിന് വേണ്ടിയാണ് ഞങ്ങളെല്ലാവരും കാത്തിരുന്നത് എന്നാണ് ഷമി പറയുന്നത്. നിന്റെ സ്വപ്നത്തോടെ ഒരു ചുവടുകൂടി അടുത്ത് കഴിഞ്ഞെന്നും ഷമി പറയുന്നു. 

ബംഗാളിന്റെ ഓള്‍റൗണ്ടറാണ് മുഹമ്മദ് കൈഫ്. കശ്മീരിന് എതിരെ അരങ്ങേറ്റത്തില്‍ കൈഫിന് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നില്ല. 4 വിക്കറ്റ് നഷ്ടത്തില്‍ 368 റണ്‍സിലേക്കാണ് ബംഗാള്‍ എത്തിയത്. എന്നാല്‍ ബൗളിങ്ങില്‍ വേണ്ട മികവ് കാണിക്കാന്‍ അരങ്ങേറ്റ മത്സരത്തില്‍ ഷമിയുടെ അനിയന് കഴിഞ്ഞില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT