ലോകകപ്പ് 2022 പ്ലേ-ഓഫ് ഫൈനൽ തോറ്റതിന്റെ നിരാശയിൽ യുക്രൈൻ താരം/ ചിത്രം: പിടിഐ 
Sports

64 വർഷത്തെ കാത്തിരിപ്പ്; ഖത്തർ ലോകകപ്പിന് യോഗ്യത നേടി വെയ്ൽസ്

2022 ഖത്തർ ലോകകപ്പിൽ നിന്ന് യുക്രൈൻ പുറത്തായി

Author : സമകാലിക മലയാളം ഡെസ്ക്

കാർഡിഫ്: 64 വർഷങ്ങൾക്ക് ശേഷം ലോകകപ്പിന് യോഗ്യത നേടി വെയ്ൽസ്. പ്ലേ ഓഫ് ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് യുക്രൈനിനെ കീഴടക്കിയാണ് വെയ്ൽസ് ലോകകപ്പ് യോഗ്യത നേടിയത്. ഇതോടെ 2022 ഖത്തർ ലോകകപ്പിൽ നിന്ന് യുക്രൈൻ പുറത്തായി.

34-ാം മിനിറ്റിൽ യുക്രൈൻ താരം ആൻഡ്രി യാർമോലെങ്കോ വഴങ്ങിയ സെൽഫ് ഗോളാണ് വെയ്ൽസിന് വിജയവഴിയൊരുക്കിയത്. വെയ്ൽസ് നായകൻ ഗരെത് ബെയ്ൽ എടുത്ത ഫ്രീകിക്ക് ഹെഡ്ഡ് ചെയ്ത് പുറത്തേക്ക് കളയാനുള്ള യാർമോലെങ്കോയുടെ ശ്രമം പിഴച്ചു. പന്ത് താരത്തിന്റെ തലയിലുരുമ്മി നേരെ വലയിലേക്ക്. ഈ ജയത്തോടെ ഹോം ഗ്രൗണ്ടിൽ തുടർച്ചയായ 19 മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറുകയാണ് വെയ്ൽസ്. നാല് വർഷം മുൻപാണ് വെയ്ൽസ് അവസാനമായി ഹോംഗ്രൗണ്ടിൽ തോറ്റത്.

1958-ലാണ് ഇതിന് മുൻപ് വെയ്ൽസ് ലോകകപ്പ് കളിച്ചത്. അന്ന് ബ്രസീലിനോട് തോറ്റ് ടീം പുറത്തായി. ഇക്കുറി കരുത്തരായ ഇംഗ്ലണ്ട്, അമേരിക്ക, ഇറാൻ എന്നീ ടീമുകൾ ഉള്ള ഗ്രൂപ്പ് ബിയിലേക്കാണ് വെയ്ൽസ് യോഗ്യത നേടിയിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ