ഫോട്ടോ: ട്വിറ്റർ 
Sports

ഏകദിന ലോകകപ്പ്; സെമി പോരാട്ടങ്ങള്‍ വാംഖഡെ, ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയങ്ങളില്‍? 

മഹത്തായ പരമ്പര്യവും ചരിത്രവും അവകാശപ്പെടാന്‍ സാധിക്കുന്ന വേദികളാണ് മുംബൈ, കൊല്‍ക്കത്ത സ്റ്റേഡിയങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യയില്‍ അരങ്ങേറാനിരിക്കുന്ന ലോകകപ്പ് പോരാട്ടത്തിന്റെ മത്സരക്രമം ഉടന്‍ പുറത്തിറക്കുമെന്ന് ഐസിസി വ്യക്തമാക്കിയിരുന്നു. മത്സരക്രമവും വേദികളും സബന്ധിച്ച് ബിസിസിഐ കരട് പട്ടിക നല്‍കിയിരുന്നു. അതിനിടെ പാകിസ്ഥാന്‍ വേദി മാറ്റം ആവശ്യപ്പെട്ടത് അനിശ്ചിതത്വത്തിനു ഇടയാക്കി. പാകിസ്ഥാന്‍ വേദി മാറ്റം ആവശ്യമില്ലെന്നു വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ ബിസിസിഐയുടെ വഴിയിലെത്തി. 

അതിനിടെ ലോകകപ്പിലെ സെമി ഫൈനല്‍ പോരാട്ടങ്ങളുടെ വേദി സംബന്ധിച്ച് സൂചനകളുമായി ബിസിസിഐയോടു അടുത്ത വൃത്തങ്ങള്‍. ലോകകപ്പിലെ രണ്ട് സെമി പോരാട്ടങ്ങള്‍ക്ക് മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയും കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സുമാണ് വേദിയാകുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. 

മഹത്തായ പരമ്പര്യവും ചരിത്രവും അവകാശപ്പെടാന്‍ സാധിക്കുന്ന വേദികളാണ് മുംബൈ, കൊല്‍ക്കത്ത സ്റ്റേഡിയങ്ങള്‍. സമാന ചരിത്ര പശ്ചാത്തലമുള്ള ചെന്നൈ ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയവും പരിഗണിക്കപ്പെട്ടു. എന്നാല്‍ അന്തിമ തീരുമാനം കൊല്‍ക്കത്തയ്ക്ക് അനുകൂലമായി. 

ഓക്ടോബര്‍- നവംബര്‍ മാസങ്ങളിലായാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. നവംബറിലായിരിക്കും സെമി പോരാട്ടങ്ങള്‍. ഈ സമയത്ത് തമിഴ്‌നാട്ടില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇതും ചെന്നൈക്ക് സെമി വേദി നഷ്ടപ്പെടാന്‍ ഇടയാക്കി. 

ഇന്ത്യ സെമിയിലെത്തിയാല്‍ അവസാന നാല് മത്സരങ്ങളും ഇന്ത്യ വാംഖഡെയില്‍ തന്നെ കളിക്കും. 2011ല്‍ ഇന്ത്യ രണ്ടാം ലോക കിരീടം സ്വന്തമാക്കിയത് വാംഖഡെ സ്‌റ്റേഡിയത്തിലായിരുന്നു. ധോനി നയിച്ച ടീം ശ്രീലങ്കയെ വീഴ്ത്തിയാണ് കിരീടം സ്വന്തമാക്കിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

SCROLL FOR NEXT