ഫോട്ടോ: ട്വിറ്റർ 
Sports

'നേരത്തെയും നെഞ്ചുവേദന വന്നു; രണ്ടാഴ്ച കഴിച്ചത് ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രം'- വോണിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ

തായ്ലൻഡിൽ അവധി ആഘോഷിക്കാൻ എത്തിയപ്പോഴാണ് വോൺ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

സിഡ്നി: ഓസ്ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിന്റെ അപ്രതീക്ഷിത മരണം ക്രിക്കറ്റ് ലോകത്ത് ഞെട്ടലുളവാക്കിയിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് വോൺ 52ാം വയസിൽ മരണത്തിന് കീഴടങ്ങിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരോ​ഗ്യം സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി മാനേജർ ജെയിംസ് എർസ്കിൻ.

തായ്ലൻഡിൽ അവധി ആഘോഷിക്കാൻ എത്തിയപ്പോഴാണ് വോൺ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അവധി ആഘോഷത്തിന് ഇവിടെ എത്തുന്നതിന് മുൻപ് വോൺ നെഞ്ചു വേദന അനുഭവപ്പെട്ടതായും ശരീരം അമിതമായി വിയർത്തതായും വെളിപ്പെടുത്തിയിരുന്നുവെന്നും എർസ്കിൻ പറയുന്നു. ഡയറ്റിന്റെ ഭാ​ഗമായി രണ്ടാഴ്ച അദ്ദേഹം ദ്രവ രൂപത്തിലുള്ള ഭക്ഷണമാണ് കഴിച്ചിരുന്നത്. ആ അവസരത്തിൽ തന്നെയാണ് നെഞ്ചു വേദന അനുഭവപ്പെട്ടതും. 

'ഏതാണ്ട് 14 ദിവസത്തോളം അദ്ദേഹം ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രമായിരുന്നു കഴിച്ചിരുന്നത്. ഡയറ്റിന്റെ ഭാ​ഗമായുള്ള ഒരു ഘട്ടമാണ് ഇത്തരത്തിൽ അദ്ദേഹം പൂർത്തിയാക്കിയത്. ആ സമയങ്ങളിൽ വെണ്ണയും ലസാ​ഗ്നെയും ചേർത്ത വെളുത്ത ബണ്ണുകൾ, കറുപ്പും പച്ചയും കലർന്ന ജ്യൂസുകൾ എന്നിവയൊക്കെയായിരുന്നു ഭക്ഷണം. ജീവിതത്തിന്റെ ഏതാണ്ട് ഭൂരിഭാ​ഗം സമയത്തും പുകവലിയുമുണ്ടായിരുന്നു. അന്ന് വലിയ രീതിയിലുള്ള ​ഹൃദയാഘാതം സംഭവിച്ചിരിക്കാം. അതാവും ഇത്ര പെട്ടെന്ന് മരിക്കാൻ ഇടയാക്കിയത്'- എർസ്കിൻ പറഞ്ഞു.

മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റ​ഗ്രാമിൽ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമം ആരംഭിച്ചതായി പ്രഖ്യാപിച്ച് വോൺ ഒരു പഴയ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അതിനുള്ള ശ്രമങ്ങൾക്കിടെയാണ് അവധി ആഘോഷിക്കാൻ അദ്ദേഹം തായ്ലൻഡിൽ എത്തിയത്.

മരണത്തിന് തൊട്ടു മുൻപ് വരെ ടിവിൽ ക്രിക്കറ്റ് കളി കണ്ടിരിക്കുകയായിരുന്നുവെന്ന് എർസ്കിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വോൺ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും മാനേജർ പറഞ്ഞിരുന്നു. പ്രാഥമിക അന്വേഷണത്തിൽ വോണിന്റെ മരണത്തിൽ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് തായ് പൊലീസ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

'അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള സ്‌പെഷ്യല്‍ അവാര്‍ഡ് കൂടി പ്രഖ്യാപിക്കുക'; വേടന്റെ അവാര്‍ഡില്‍ ജോയ് മാത്യു

'ജനലിലൂടെ കാണുന്നത് ആ വലിയ സംവിധായകന്‍ വാതില്‍ മുട്ടുന്നതാണ്, ഞാന്‍ പേടിച്ച് അമ്മയെ കെട്ടിപ്പിടിച്ച് കിടന്നു'; തുറന്ന് പറഞ്ഞ് സുമ ജയറാം

പ്രണയാഭ്യർത്ഥന നിരസിച്ചതിൽ വൈരാ​ഗ്യം, യുവതിയെ നടുറോഡിൽ കുത്തിവീഴ്ത്തി തീ കൊളുത്തി കൊന്നു; പ്രതി കുറ്റക്കാരൻ

രാവിലെ ഗസ്റ്റ് ഹൗസില്‍ വച്ച് കണ്ട് മടങ്ങി; പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ മുഖ്യമന്ത്രി

SCROLL FOR NEXT