ഡേവിഡ് വാര്‍ണര്‍/എക്‌സ് 
Sports

ഇങ്ങനെയൊക്കെ അടിക്കാമോ? ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ 'വാര്‍ണര്‍ സ്‌റ്റൈല്‍' സിക്‌സര്‍, വീഡിയോ 

പാക് പേസര്‍ ഷഹീന്‍ അഫ്രീദിക്കെതിരെ വാര്‍ണര്‍ നേടിയ സിക്‌സിന് കൈയ്യടിക്കുകയാണ് ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റ് കരിയറിലെ അവസാന പരമ്പര കളിക്കുകയാണ് ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. പാകിസ്ഥാനെതിരെ പെര്‍ത്തില്‍ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ താരം രണ്ടാം മത്സരത്തിലും സമ്മര്‍ദ്ദമില്ലാതെ തന്നെയാണ് കളിക്കുന്നത്. 

ഇന്നിങ്സിനിടെ പാക് പേസര്‍ ഷഹീന്‍ അഫ്രീദിക്കെതിരെ വാര്‍ണര്‍ നേടിയ സിക്‌സിന് കൈയ്യടിക്കുകയാണ് ആരാധകര്‍. ഇന്നിങ്സന്റെ 22ാം ഓവറിലാണ് അവിശ്വസനീയം എന്ന തോന്നിപ്പിക്കുന്ന സിക്സര്‍ വാര്‍ണറുടെ ബാറ്റില്‍നിന്ന് പിറന്നത്.  ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്താണ് ഫൈന്‍ ലെഗിലൂടെ വാര്‍ണര്‍ സിക്‌സര്‍ പറത്തിയത്. 

പാകിസ്ഥാനെതിരെ കളിക്കുന്നത് തന്റെ അവസാന ടെസ്റ്റ് പരമ്പരയായിരിക്കുമെന്ന് വാര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരമ്പരയ്ക്ക് തൊട്ടുമുമ്പ് വാര്‍ണര്‍ക്കെതിരെ മുന്‍ ഓസീസ് താരം മിച്ചല്‍ ജോണ്‍സണ്‍ രംഗത്തെത്തിയിരുന്നു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ റെഡ് ബോള്‍ കരിയര്‍ അവസാനിക്കാന്‍ കാത്തിരിക്കുന്ന വാര്‍ണറെ ഹീറോയുടെ പരിവേഷം നല്‍കി യാത്രയാക്കേണ്ടതില്ലെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുണ്ടാക്കിയ വിവാദത്തിലെ വില്ലന്‍മാരില്‍ ഒരാളാണ് വാര്‍ണര്‍ എന്നും മുന്‍ സഹതാരം മിച്ചല്‍ ജോണ്‍സണ്‍ തുറന്നടിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT