ഫോട്ടോ: ട്വിറ്റർ 
Sports

മുഹമ്മദ് സിറാജിന്റെ ബൗണ്‍സറില്‍ വാഷിങ്ടണ്‍ സുന്ദറിന് പരിക്ക്; ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടം

ഇത് രണ്ടാം വട്ടമാണ് ഇംഗ്ലണ്ടില്‍ പര്യടനത്തിന് എത്തിയതിന് ശേഷം വാഷിങ്ടണ്‍ സുന്ദറിന് കളിക്കാനാവാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ഡര്‍ഹാം: പരിക്കിനെ തുടര്‍ന്ന് വാഷിങ്ടണ്‍ സുന്ദറിന് ഇംഗ്ലണ്ടിന് എതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര നഷ്ടം. ഇത് രണ്ടാം വട്ടമാണ് ഇംഗ്ലണ്ടില്‍ പര്യടനത്തിന് എത്തിയതിന് ശേഷം വാഷിങ്ടണ്‍ സുന്ദറിന് കളിക്കാനാവാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നത്. 

ആവേശ് ഖാനും ശുഭ്മാന്‍ ഗില്ലിനും ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് നഷ്ടമാവുന്ന മൂന്നാമത്തെ താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. സന്നാഹ മത്സരത്തിന്റെ രണ്ടാം ദിനം മുഹമ്മദ് സിറാജിന്റെ ഡെലിവറിയില്‍ സുന്ദറിന്റെ കൈവിരലിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. 

പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുത്തില്ല എന്നതിനാലാണ് വിരാട് കോഹ് ലിയും അജിങ്ക്യാ രഹാനേയും കൗണ്ടി സെലക്ട് 11ന് എതിരായ സന്നാഹ മത്സരം കളിക്കാതിരുന്നത്. എന്നാല്‍ കോഹ് ലി നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം ആരംഭിച്ചിട്ടുണ്ട്. 

സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്. ഓഗസ്റ്റ് നാലിനാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുതല്‍ ഇംഗ്ലണ്ടിലാണ് ഇന്ത്യന്‍ സംഘം. ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റിട്ടും ഇംഗ്ലണ്ടിലേക്ക് ബിസിസിഐ പകരം താരത്തെ അയച്ചിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

സിപിഎം പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

10 ലക്ഷം രൂപ വരെ ധനസഹായം; ദാക്ഷായണി സ്വയം തൊഴിൽ സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

"അസാമാന്യ ധൈര്യത്തിന് ആദരവ്"; സ്മിത്ത് മച്ഛാറിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഫാര്‍മ കമ്പനി

ഫ്രീ വൈ - ഫൈയ്ക്ക് പിന്നിൽ ഹാക്കർമാരുണ്ടോ?, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ