അജിന്‍ക്യ രഹാനെ/ ട്വിറ്റർ 
Sports

'ധോനി വിരമിച്ചാല്‍ രഹാനെ'- ചെന്നൈ ടീമിന്റെ അടുത്ത നായകനെ നിര്‍ദ്ദേശിച്ച് പാക് ഇതിഹാസം

ജഡേജയക്കേള്‍ മികച്ച ഓപ്ഷന്‍ രഹാനെയാണെന്ന് അക്രം ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ സ്ഥിരതയാണ് നായക മികവായി അക്രം എടുത്തു പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തന്റെ അവസാന ഐപില്ലായിരിക്കുമിതെന്ന് സീസണിന്റെ തുടക്കത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോനി വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ടീമില്‍ നിന്ന് നേരത്തെ വിരമിച്ചതിന് ശേഷം ആരാധകര്‍ ഐപിഎല്ലില്‍ മാത്രമാണ് ധോനിയെ കഴിഞ്ഞ കുറച്ചു കാലമായി കാണുന്നത്. അടുത്ത സീസണില്‍ തല ചെന്നൈ ടീമിനെ നയിക്കാനുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. 

ധോനി പിന്‍വാങ്ങുമ്പോള്‍ ചെന്നൈ നായക സ്ഥാനത്തേക്ക് ആരെത്തുമെന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്. ധോനി വിരമിച്ചാല്‍ ചെന്നൈ നായകനായി ഈ താരം വരണമെന്ന് നിര്‍ദ്ദേശിക്കുകയാണ് മുന്‍ പാക് താരവും ഇതിഹാസ പേസറുമായ വസിം അക്രം. ജഡേജയോ ഋതുരാജ് ഗെയ്ക്‌വാദോ, ബെന്‍ സ്‌റ്റോക്‌സോ ഒന്നുമല്ല അക്രം ചൂണ്ടിക്കാട്ടുന്ന താരം. ധോനിക്ക് ശേഷം അജിന്‍ക്യ രഹാനെ ചെന്നൈ ടീമിനെ നയിക്കണമെന്നാണ് അക്രം പറയുന്നത്. 

കഴിഞ്ഞ സീസണില്‍ നായക സ്ഥാനം ജഡേജയ്ക്ക് കൈമാറി കളിക്കാരനായി മാത്രം ടീമില്‍ നില്‍ക്കാന്‍ ധോനി ആഗ്രഹിച്ചിരുന്നു. ആദ്യ കുറച്ചു മത്സരങ്ങളില്‍ ജഡേജ ടീമിനെ നയിക്കുകയും ചെയ്തു. എന്നാല്‍ ടീമിന്റെ മുന്നേറ്റത്തെ നായക മാറ്റം സാരമായി ബാധിച്ചതോടെ ധോനി തന്നെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തു. ഈ സീസണിലും അതു തുടരുന്നു. 

ഈ സീസണിലാണ് അജിന്‍ക്യ രഹാനെ ചെന്നൈ ടീമിലെത്തിയത്. താരത്തിന്റെ വരവ് അമ്പരപ്പിക്കുന്ന മാറ്റത്തോടെയായിരുന്നു. കൂറ്റനടികള്‍ വഴങ്ങാത്ത താരമെന്ന ലേബലായിരുന്നു രാഹനെയ്ക്ക്. ക്ലാസിക്കല്‍ ബാറ്റിങിന്റെ ഉദാഹരണമായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്ന രഹാനെ പക്ഷേ ഇത്തവണ അമ്പരപ്പിക്കുന്ന രീതിയിലാണ് ടീമിനായി ബാറ്റ് ചെയ്യുന്നത്. നിലവില്‍ എതിര്‍ ടീം ഭയക്കുന്ന ചെന്നൈ ടീമിലെ കരുത്തുറ്റ ബാറ്റര്‍ രഹാനെയാണെന്ന് പറയാം. അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റാണ് താരത്തിന്റേത്. 

ജഡേജയക്കേള്‍ മികച്ച ഓപ്ഷന്‍ രഹാനെയാണെന്ന് അക്രം ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ സ്ഥിരതയാണ് നായക മികവായി അക്രം എടുത്തു പറയുന്നത്. 

'സിഎസ്‌കെ ജഡേജയെ കഴിഞ്ഞ സീസണില്‍ നായകനായി അവരോധിച്ചു. അദ്ദേഹത്തിന്റെ പ്രകടനത്തെ നായക സ്ഥാനം സാരമായി ബാധിച്ചു. അതോടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റി. വിദേശ താരം ക്യാപ്റ്റനാകുന്നതിനേക്കാള്‍ നല്ലത് ഇന്ത്യന്‍ താരം തന്നെ നായകനാകുന്നതാണ്. അതിനാല്‍ നിലവിലെ ടീമില്‍ ധോനിയുടെ പിന്‍ഗാമിയാകാന്‍ യോഗ്യന്‍ രഹാനെയാണ്. അദ്ദേഹം സ്ഥിരതയുള്ള താരമാണ്. ഒപ്പം ഇന്ത്യന്‍ താരം കൂടിയാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ പ്രാദേശിക താരങ്ങള്‍ വിജയിക്കുന്നതാണ് നമ്മള്‍ നിരന്തരം കാണുന്നത്.' 

'വിദേശ താരങ്ങള്‍ക്ക് ടീമിലെ എല്ലാ കളിക്കാരുടേയും പേരുകള്‍ പോലും ചിലപ്പോള്‍ ഓര്‍ത്തു വയ്ക്കാന്‍ സാധിച്ചെന്ന് വരില്ല. അപ്പോള്‍ എങ്ങനെ അവര്‍ ടീമിനെ നയിക്കും. അതിനാല്‍ ധോനി മാറിയാല്‍ രഹാനെയാണ് ആ സ്ഥാനത്തിന് യോഗ്യന്‍ എന്നാണ് എന്റെ അഭിപ്രായം. തീര്‍ച്ചയായും ചെന്നൈക്ക് അവരുടേതായ പദ്ധതിയുണ്ടാകും. വളരെ ചിന്തിച്ച് ആസൂത്രണം ചെയ്യുന്ന ഫ്രാഞ്ചൈസിയാണ് അവര്‍ എന്നതിനാല്‍ പ്രത്യേകിച്ചും. ടീമിന്റെ സംസ്‌കാരം അകത്തും പുറത്തും കൃത്യമായി അറിയുന്ന ആളാണ് അവരുടെ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്. അദ്ദേഹത്തിന് ഇക്കാര്യത്തിലെല്ലാം വ്യക്തമായ പ്ലാനുണ്ടാകും. കളിക്കാര്‍ പൂര്‍ണമായും അദ്ദേഹത്തില്‍ വലിയ വിശ്വാസവും പുലര്‍ത്തുന്നു'- അക്രം വ്യക്തമാക്കി. 

നായകനായി പരിചയ സമ്പത്തുള്ള താരമാണ് രഹാനെ. ഐപിഎല്ലില്‍ നേരത്തെ അദ്ദേഹം രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചിട്ടുണ്ട്. കോഹ്‌ലിയുടെ അഭാവത്തില്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യയെ ടെസ്റ്റില്‍ നയിക്കാനും രഹാനെയ്ക്ക് അവസരം ഉണ്ടായിരുന്നു. താരത്തിന്റെ നായകത്വത്തിന് കീഴിലാണ് വമ്പന്‍ തിരിച്ചു വരവിലൂടെ ഇന്ത്യ ഓസീസ് മണ്ണില്‍ ബോര്‍ഡ്- ഗാവസ്‌കര്‍ ട്രോഫി സ്വന്തമാക്കി ചരിത്രമെഴുതിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT