വീഡിയോ ദൃശ്യം 
Sports

ടീം അഞ്ചില്‍ നാല് കളിയും തോറ്റു; മുന്നിലുള്ള കസേര ചവിട്ടി തെറിപ്പിച്ച് പാക് ഇതിഹാസം (വീഡിയോ)

കഴിഞ്ഞ വര്‍ഷവും ടീമിന്റെ പ്രകടനം ദയനീയമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തന്റെ ടീം തോറ്റതിന്റെ നിരാശയില്‍, അതിന്റെ അരിശം മുഴുവന്‍ മുന്നിലെ കസേരയില്‍ തീര്‍ത്ത് ഇതിഹാസ പേസര്‍ വസിം അക്രം. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സിന്റെ പ്രസിഡന്റും ടീമിന്റെ മെന്ററുമാണ് അക്രം. ടൂര്‍ണമെന്റില്‍ മോശം പ്രകടനമാണ് ടീം പുറത്തെടുക്കുന്നത്. അഞ്ചില്‍ നാല് മത്സരങ്ങളും അവര്‍ തോറ്റു. 

മുള്‍ട്ടാന്‍ സുല്‍ത്താനെതിരായ പോരാട്ടത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഡഗൗട്ടില്‍ തലയില്‍ കൈവച്ച് ഇരിക്കുന്നതിനിടെയാണ് ദേഷ്യത്തോടെ അക്രം മുന്നിലുള്ള കസേര ചവിട്ടിത്തെറിപ്പിച്ചത്. മൂന്ന് റണ്‍സിനാണ് മത്സരത്തില്‍ കറാച്ചി കിങ്‌സ് തോല്‍വി വഴങ്ങിയത്. 

കഴിഞ്ഞ വര്‍ഷവും ടീമിന്റെ പ്രകടനം ദയനീയമായിരുന്നു. അന്ന് പത്ത് മത്സരം കളിച്ചതില്‍ ഒന്‍പതും തോറ്റു. 

ഇത്തവണയും സമാന സാഹചര്യത്തിലൂടെയാണ് ടീം സഞ്ചരിക്കുന്നത്. മുള്‍ട്ടാനെതിരായ പോരാട്ടത്തില്‍ 197 റണ്‍സ് പിന്തുടര്‍ന്ന അവര്‍ പൊരുതി വീഴുകയായിരുന്നു. 193 വരെ അടിച്ചെടുത്തിട്ടും ടീം തോറ്റു. സീസണില്‍ മൂന്ന് മത്സരങ്ങളും ഇത്തരത്തില്‍ വിജയ പ്രതീക്ഷ നല്‍കി അവസാന ഘട്ടം തുലച്ചു കളയുകയായിരുന്നു. 

നിരാശയും ദേഷ്യവും എല്ലാം ചേര്‍ന്നതോടെയാണ് അക്രത്തിന് നിയന്ത്രണം നഷ്ടപ്പെട്ടത്. ഇതിന്റെ വീഡിയോ വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT