ഹർമൻപ്രീത് കൗർ, പൂജ വസ്ത്രാകർ/ ട്വിറ്റർ
ഹർമൻപ്രീത് കൗർ, പൂജ വസ്ത്രാകർ/ ട്വിറ്റർ

ലോകകപ്പ് സെമിക്ക് മണിക്കൂറുകള്‍ മാത്രം; ഇന്ത്യക്ക് തിരിച്ചടി; ഹര്‍മന്‍ പ്രീതും പൂജ വസ്ത്രാക്കറും കളിക്കില്ല

വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാനയായിരിക്കും സെമിയില്‍ ഇന്ത്യയെ നയിക്കുക
Published on

കേപ് ടൗണ്‍: വനിതാ ടി20 ലോകകപ്പ് സെമിയില്‍ ഇന്ന് നിര്‍ണായക പോരിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ അവസാന നാലിലെ പോരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഓള്‍റൗണ്ടര്‍ പൂജ വസ്ത്രാകര്‍ എന്നിവര്‍ കളിക്കാനിറങ്ങില്ല. ഇരുവരും അസുഖ ബാധിതരായി വിശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. 

വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാനയായിരിക്കും സെമിയില്‍ ഇന്ത്യയെ നയിക്കുക. പൂജയ്ക്ക് പകരം സ്‌നേഹ് റാണയെ ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തും. അയര്‍ലന്‍ഡിനെതിരായ കഴിഞ്ഞ മത്സരത്തില്‍ പുറത്തായ രാധാ യാദവിന്റെ ഫിറ്റ്നസിന്റെ കാര്യത്തിലും ഇന്ത്യക്ക് ആശങ്കയുണ്ട്. 

ഇന്ന് വൈകിട്ട് 6.30നാണ് ഇന്ത്യ ഓസീസ് സെമി ഫൈനല്‍ പോരാട്ടം. ടൂര്‍ണമെന്റില്‍ നാലില്‍ മൂന്ന് മത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരെയാണ് ഇന്ത്യ വിജയിച്ചത്. ഇംഗ്ലണ്ടിനോടാണ് ഇന്ത്യ തോറ്റത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com