'രോഹിത് മുംബൈയില്‍ തുടരില്ല'; അടുത്ത സീസണില്‍ കളിക്കേണ്ടത് കൊല്‍ക്കത്തയില്‍: വസീം അക്രം പിടിഐ
Sports

'രോഹിത് മുംബൈയില്‍ ഉണ്ടാവില്ല'; അടുത്ത സീസണില്‍ കളിക്കേണ്ടത് കൊല്‍ക്കത്തയില്‍: വസീം അക്രം

അടുത്ത സീസണില്‍ രോഹിത് മുംബൈയിലുണ്ടാകില്ലെന്നും താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ കാണാനാണ് ആഗ്രഹിക്കുന്നതെന്നും വസീം അക്രം പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണില്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനിലുണ്ടാകില്ലെന്ന് പാക് മുന്‍ താരം പേസര്‍ വസീം അക്രം. ഹര്‍ദിക് പാണ്ഡ്യ നായകനായി എത്തിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് രോഹിത് ശര്‍മ പുറത്തു പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രോഹിത് ശര്‍മയുടെ ഐപിഎല്ലിലെ ഭാവിയെ കുറിച്ച് അക്രം പറഞ്ഞത്. അടുത്ത സീസണില്‍ രോഹിത് മുംബൈയിലുണ്ടാകില്ലെന്നും താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ കാണാനാണ് ആഗ്രഹിക്കുന്നതെന്നും വസീം അക്രം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊല്‍ക്കത്തയുടെ ഉപദേശകസ്ഥാനത്ത് ഗൗതം ഗംഭീറും നായകന്‍ ശ്രേയസ് അയ്യരുമാണ്. രോഹിതിന് ഏത് ബാറ്റിങ് ഓര്‍ഡറിലും ഇറങ്ങാം. താരത്തിന് നന്നായി കളിക്കാനാകും. മികച്ച ബാറ്റിങ് നിരയുള്ള ടീമാകും. രോഹിത് മികച്ച ക്രിക്കറ്ററാണെന്നും അക്രം പറഞ്ഞു.

'രോഹിത് ശര്‍മ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഓപ്പണറായി എത്തുന്നത് ആലോചിക്കുക. ഉപദേശകസ്ഥാനത്ത് ഗൗതം ഗംഭീറും നായകസ്ഥാനത്ത് ശ്രേയസ് അയ്യരും തുടരണം. അപ്പോള്‍ വളരെ കരുത്തുളള ഒരു ബാറ്റിങ് നിരയായി മാറും കൊല്‍ക്കത്ത. രോഹിത് ശര്‍മയ്ക്ക് ഈഡന്‍ ഗാര്‍ഡനില്‍ മികച്ച ബാറ്റിങ് കാഴ്ചവെക്കാന്‍ സാധിക്കുമെന്നും' വസീം അക്രം പറഞ്ഞു.

ഈ സീസണില്‍ ഐപിഎല്‍ പ്ലേ ഓഫ് കാണാതെ മുംബൈ ഇന്ത്യന്‍സ് പുറത്തായിക്കഴിഞ്ഞു. അതേസമയം 11 മത്സരങ്ങളില്‍ എട്ട് ജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒന്നാം സ്ഥാനത്താണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി മോദിയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കും'; വിമത തൃണമൂല്‍ എംപിമാര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടിയില്‍ ലയിക്കും

'ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ട; സതീശന് സ്റ്റാലിന്റേയും പിണറായിയുടെയും ഗതി വരും'

വനിതാ ടി20 ലോകകപ്പ്: പാകിസ്ഥാനെ വീഴ്ത്തി, ഇന്ത്യയ്ക്ക് 64 റണ്‍സ് ജയം

15 വര്‍ഷം വരെ താമസാനുമതി; പുതിയ റെസിഡന്‍സി പെര്‍മിറ്റ് പദ്ധതി പ്രഖ്യാപിച്ച് കുവൈത്ത്

'മോഹന്‍ഭാഗവതിന്റെ പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് തെറ്റ്'; സര്‍വ്വകലാശാലകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന നീക്കമെന്ന് ചെന്നിത്തല

SCROLL FOR NEXT