ഫോട്ടോ: ട്വിറ്റർ 
Sports

'നദിവരെ നമുക്ക് കുതിരയെ എത്തിക്കാം, നിര്‍ബന്ധിച്ച് വെള്ളം കുടിപ്പിക്കാനാവില്ല'; സഹതാരങ്ങളെ ചൂണ്ടി പൊള്ളാര്‍ഡ്‌

നിര്‍ബന്ധിപ്പിച്ച് വെള്ളം കുടിപ്പിക്കാന്‍ കഴിയില്ല എന്നാണ് വിന്‍ഡിസ് കളിക്കാര്‍ അവസരം മുതലാക്കാതിരുന്നതിനെ ചൂണ്ടി പൊള്ളാര്‍ഡ് പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ട്വന്റി20 ലോകകപ്പ് ടീമില്‍ ടീം അംഗങ്ങള്‍ മികവിനൊത്ത് ഉയരാതിരുന്നതില്‍ നിരാശ പരസ്യമാക്കി വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ പൊള്ളാര്‍ഡ്. തന്റെ വിരമിക്കല്‍ സംബംന്ധിച്ച് ഉയരുന്ന റിപ്പോര്‍ട്ടുകളും പൊള്ളാര്‍ഡ് തള്ളി. 

ഇനിയും മുന്‍പോട്ട് പോകാനുള്ള മൈലേജ് എന്റെ കാലുകള്‍ക്ക് ഉണ്ട് എന്ന് പറഞ്ഞാണ് വിരമിക്കാന്‍ ഇപ്പോള്‍ ഉദ്ധേശമില്ലെന്ന് പൊള്ളാര്‍ഡ് വ്യക്തമാക്കിയത്. നദി വരെ നമുക്ക് കുതിരയെ എത്തിക്കാം. എന്നാല്‍ നിര്‍ബന്ധിപ്പിച്ച് വെള്ളം കുടിപ്പിക്കാന്‍ കഴിയില്ല എന്നാണ് വിന്‍ഡിസ് കളിക്കാര്‍ അവസരം മുതലാക്കാതിരുന്നതിനെ ചൂണ്ടി പൊള്ളാര്‍ഡ് പറഞ്ഞത്. 

പ്രായം നോക്കണം, മൊബിലിറ്റി നോക്കണം.നെഗറ്റീവായി അങ്ങനെ കുറേ കാര്യങ്ങള്‍ മുന്‍പിലെത്തും. നമുക്ക് വേണ്ടത്ര മികവ് കാണിക്കാനായില്ല എന്ന യാഥാര്‍ഥ്യം അംഗീകരിക്കുകയാണ് വേണ്ടത്. ഇവിടെ ഇരുന്ന് ഞാന്‍ അവരെ കുറ്റപ്പെടുത്താന്‍ പോവുകയല്ല. ഞങ്ങള്‍ ഒപ്പം ഇരുന്ന് എവിടെയാണ് പിഴച്ചത് എന്ന് പോസ്റ്റുമോര്‍ട്ടം നടത്തി കണ്ടെത്തും. ഈ കൂട്ടത്തിലെ പല താരങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും മികവ് കാണിച്ചവരാണ് എന്നും പൊള്ളാര്‍ഡ് പറഞ്ഞു. 

സ്വന്തം കഴിവിനോട് വിന്‍ഡിസ് കളിക്കാര്‍ നീതി പുലര്‍ത്തിയില്ല

ഞങ്ങള്‍ നിരാശരാണ്. സ്വന്തം കഴിവിനോട് പലരും നീതി കാണിച്ചില്ല. വിന്‍ഡിസ് ടീമിനോട് ഞങ്ങള്‍ നീതി പുലര്‍ത്തിയില്ല. ഈ സമയം എന്തായാലും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ ഉദ്ധേശിക്കുന്നില്ല. ഒരു മോശം ടൂര്‍ണമെന്റോ ഏതാനും മോശം മത്സരങ്ങളുടെ അല്ല വിധി നിര്‍ണയിക്കുക. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ പലര്‍ക്കുമാവും. എന്നാല്‍ എനിക്ക് കഴിയില്ല. എനിക്ക് ഇപ്പോള്‍ ആ തീരുമാനം എടുക്കാനാവില്ല, പൊള്ളാര്‍ഡ് പറഞ്ഞു. 

കാര്യങ്ങള്‍ മോശമാവുമ്പോള്‍ ഏളുപ്പമുള്ള ജോലി കുറ്റപ്പെടുത്തുക എന്നതും ടീമില്‍ അഴിച്ചുപണി നടത്തുക എന്നതെല്ലാമാണെന്നതും പൊള്ളാര്‍ഡ് ഓര്‍മിപ്പിച്ചു. ട്വന്റി20 ലോകകപ്പില്‍ നാലില്‍ മൂന്ന് കളികള്‍ വിന്‍ഡിസ് തോറ്റ് കഴിഞ്ഞു. യുഎഇയില്‍ ഒരി ഘട്ടത്തിലും ഗെയ്ല്‍ ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്ക് ഫോമിലേക്ക് ഉയരാനായില്ല. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളില്‍ വിന്‍ഡിസ് ബാറ്റ്‌സ്മാന്മാര്‍ വീണതോടെ നിലവിലെ ചാമ്പ്യന്മാര്‍ സെമി ഫൈനല്‍ കാണാതെ പുറത്തായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം