കേരള ബ്ലാസ്റ്റേഴ്സ് ടീം  എക്സ്
Sports

'ആരാധകരുടെ ആശങ്കകള്‍ തിരിച്ചറിയുന്നു'; ഐഎസ്എല്‍ കളിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ്

വിഷയത്തില്‍ കൃത്യസമയത്ത് ഇടപെടുകയും ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുകയും ചെയ്ത കേന്ദ്ര കായിക മന്ത്രാലയത്തിന് ക്ലബ്ബ് നന്ദി അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ഈ വര്‍ഷത്തെ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പങ്കെടുക്കും. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ടൂര്‍ണമെന്റില്‍ കളിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് തീരുമാനമെടുത്തത്. ഫെബ്രുവരി 14ന് തുടങ്ങുന്ന സീസണ്‍ ആരംഭിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

വിഷയത്തില്‍ കൃത്യസമയത്ത് ഇടപെടുകയും ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുകയും ചെയ്ത കേന്ദ്ര കായിക മന്ത്രാലയത്തിന് ക്ലബ്ബ് നന്ദി അറിയിച്ചു. നിലവിലെ സാഹചര്യങ്ങളില്‍ ആരാധകര്‍ക്കുള്ള ആശങ്കകള്‍ ക്ലബ്ബ് തിരിച്ചറിയുന്നുണ്ടെന്ന് മാനേജ്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. ചില പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്ലബ്ബ് സജീവമായി പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

വലിയ മാറ്റങ്ങളിലൂടെയാണ് ഇന്ത്യന്‍ ഫുട്ബാള്‍ കടന്നുപോകുന്നത്. പുതിയ സാമ്പത്തിക നയങ്ങള്‍, നിയന്ത്രണങ്ങളിലെ മാറ്റം എന്നിങ്ങനെ വലിയ മാറ്റങ്ങളിലൂടെയാണ് ടൂര്‍ണമെന്റ് കടന്നുപോകുന്നതെന്നും കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. ഫെബ്രുവരി 14ന് തുടങ്ങി മെയ് 17 വരെയായിരിക്കും ഐ.എസ്.എല്‍ മത്സരങ്ങള്‍ നടക്കുക.

സീസണില്‍ ഒരുടീമിന് 13 മത്സരമാണുണ്ടാവുക. ഇതില്‍ ആറോ ഏഴോ ഹോം മത്സരം. മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും മുഹമ്മദന്‍സും ഇന്റര്‍ കാശിയും കൊല്‍ക്കത്തയാണ് ഹോം ഗ്രൗണ്ടായി തെരഞ്ഞെടുത്തത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൊച്ചി ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യ സ്പോണ്‍സര്‍മാര്‍ പിന്‍മാറിയതോടെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ നേരിട്ടാണ് ഐ എസ് എല്‍ നടത്തുന്നത്. ഇതിനായി 22 അംഗ ഗവേണിംഗ് കൗണ്‍സില്‍ രൂപീകരിച്ചു.

Kerala Blasters to play in ISL

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശങ്കര്‍ദാസ് അറസ്റ്റില്‍; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിയുടെ നിര്‍ണായ നീക്കം

കലോത്സവം മതനിരപേക്ഷതയുടേയും വൈവിധ്യങ്ങളുടേയും മഹത്തായ ആ​ഘോഷം: ശിവൻകുട്ടി

അടിയന്തരമായി ഇറാന്‍ വിടണം; ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി എംബസി

പൊന്നമ്പലമേട്ടില്‍ മകരജ്യോതി, എൽഡിഎഫ് വിടുമെന്ന അഭ്യൂഹം തള്ളി ജോസ് കെ മാണി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഭാര്യയെ ബലാത്സംഗം ചെയ്തു; ഭര്‍ത്താവിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കോടതി

SCROLL FOR NEXT