പ്രണയബന്ധങ്ങൾക്ക് അനുകൂല സമയം, സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി

ഇന്നത്തെ നക്ഷത്രഫലം – 4-3-2026
daily horoscope
daily horoscope
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജോലിയിൽ ഉയർച്ച നേടും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കടം കൊടുത്ത പണം തിരിച്ചു ലഭിക്കാൻ സാധ്യത തെളിയും. കുടുംബജീവിതം സമാധാനകരമാകും. ഇന്ന്‌ ഗുണകരമാണ്.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി പ്രതീക്ഷിക്കാം. പണയം വെച്ച് ആവശ്യമായ തുക സമാഹരിക്കും. പ്രണയബന്ധങ്ങൾക്ക് അനുകൂലമായ സമയം. ബന്ധുക്കളുടെ സഹകരണം ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

വിദേശവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് മുന്നേറ്റം ഉണ്ടാകും. വായ്പകൾ അനുവദിച്ചു കിട്ടാൻ സാധ്യതയുണ്ട്. പുതിയ അവസരങ്ങൾ ലഭിക്കും. സുഹൃത്തുക്കളുടെ പിന്തുണ ഉണ്ടാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കുടുംബജീവിതം സന്തോഷകരമാകും. വീടുപണി പൂർത്തിയാക്കാൻ സാധിക്കുന്ന സമയം. ബിസിനസ് രംഗത്ത് ലാഭം വർദ്ധിക്കും. പ്രണയബന്ധങ്ങൾ ശക്തി പ്രാപിക്കും. ദിവസം ശ്രേഷ്ഠമാണ്.

daily horoscope
മേഷ ലഗ്‌നം സൂചിപ്പിക്കുന്നത് എന്ത്? ഇസ്രയേല്‍ - ഇറാന്‍ യുദ്ധം എത്ര നാള്‍ നീളും? ജ്യോതിഷം പറയുന്നത് ഇങ്ങനെ

ചിങ്ങം (മകം, പൂരം, ഉത്രം ¼)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. വരുമാനം വർദ്ധിക്കാനുള്ള സാധ്യത തെളിയും. സുഹൃത്തുക്കളുടെ പിന്തുണ ഗുണകരമാകും. ആരോഗ്യം തൃപ്തികരമാണ്.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പുതിയ ജോലിയിൽ പ്രവേശിക്കും എന്ന സൂചന. വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ദീർഘകാല പദ്ധതികൾക്ക് തുടക്കം കുറിക്കാൻ സാധിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സർക്കാർ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. പ്രണയ ജീവിതം സന്തോഷകരമാകും. സാമ്പ ത്തിക നില മെച്ചപ്പെടും. പൊതുവേ മികച്ച ദിവസം.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ബിസിനസ്സ് രംഗത്ത് പുരോഗതി പ്രതീക്ഷിക്കാം. കടബാധ്യതകൾ ക്രമീകരിക്കാൻ സാധിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും.

daily horoscope
ജഗദീശ്വരിയായ 'ആദിപരാശക്തി', അഞ്ചുഭാവങ്ങളില്‍ ഭഗവതി, അംഗരക്ഷകനായി അയ്യപ്പന്‍; ചോറ്റാനിക്കര ക്ഷേത്രത്തിന്റെ ആരാധനയും സവിശേഷതകളും അറിയാം

ധനു (മൂലം, പൂരം, ഉത്രാടം ¼)

പുതിയ അവസരങ്ങൾ ലഭിക്കും. വിദേശ യാത്രയ്ക്ക് സാധ്യത തെളിയും. വരുമാനം വർദ്ധിക്കാൻ ഇടയുണ്ട്. പ്രണയബന്ധങ്ങൾക്ക് അനുകൂലമായ സമയം. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. വായ്പ സംബന്ധിച്ച കാര്യങ്ങളിൽ അനുകൂല സൂചന. വീടുമായി ബന്ധപ്പെട്ട പദ്ധതികൾ പുരോഗമിക്കും. കുടുംബജീവിതം സന്തോഷകരമാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടതി ¾)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. ഗവേഷണ പ്രവർത്തനങ്ങളിൽ അംഗീകാരം ലഭിക്കും. സാമ്പത്തികമായി സ്ഥിരത ഉണ്ടാകും. ബന്ധുക്കളുടെ സഹകരണം ഗുണകരമാകും. പരീക്ഷയിൽ വിജയം നേടും.

മീനം (പൂരുരുട്ടതി ¼, ഉത്രട്ടാതി, രേവതി)

ജോലിയിൽ ഉയർച്ച നേടും. വീടുപണി പൂർത്തിയാക്കാൻ ശ്രമങ്ങൾ ഫലപ്രദമാകും. കടം സംബന്ധിച്ച കാര്യങ്ങളിൽ ആശ്വാസം ലഭിക്കും. കുടും ബത്തിൽ സന്തോഷവും സമൃദ്ധിയും നിറയും.

Summary

daily horoscope march 4

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com