West Indies’ 107-Run Win Over Zimbabwe Puts India’s Semi-Final Hopes in Danger file
Sports

വിന്‍ഡീസ് വെടിക്കെട്ടിൽ മങ്ങലേറ്റത് ഇന്ത്യൻ പ്രതീക്ഷകൾക്ക്; ഇനി വൻ മാർജിനിൽ ജയിച്ചില്ലെങ്കിൽ പുറത്ത്

സൂപ്പർ 8ലെ സൗത്ത് ആഫ്രിക്കയുമായുള്ള ആദ്യ മത്സരത്തിൽ 76 റണ്‍സിന് പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് സെമിഫൈനലിൽ എത്തണമെങ്കിൽ ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചിക്കണം.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ സിംബാബ്‌വെയെ 107 റൺസിന് വിന്‍ഡീസ് തകര്‍ത്തത്. അട്ടിമറി വിജയം നേടിയിരുന്ന സിംബാബ്‌വെയ്ക്ക് വെസ്റ്റ് ഇന്‍ഡീസുമായി പൊരുതി നിൽക്കാൻ പോലും കഴിയാതെയാണ് കീഴടങ്ങിയത്. പക്ഷെ കരീബിയന്‍ സംഘത്തിന്റെ ഈ വിജയം ഇന്ത്യൻ ടീമിന് തിരിച്ചടിയാണ്.

സൂപ്പർ 8ലെ സൗത്ത് ആഫ്രിക്കയുമായുള്ള ആദ്യ മത്സരത്തിൽ 76 റണ്‍സിന് പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് സെമിഫൈനലിൽ എത്തണമെങ്കിൽ ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചിരിക്കണം. കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിക്കാൻ നിലവിലെ ഇന്ത്യൻ ടീമിന് കഴിയുമോ എന്നതാണ് പ്രധാന സംശയം. മൂന്ന് മത്സരങ്ങൾ മാത്രമുള്ള ഗ്രൂപ്പിൽ മത്സരഫലം എപ്പോഴും മാറി മറിഞ്ഞു വരാം.

ചിലപ്പോൾ രണ്ട് ടീമുകൾക്ക് 4 പോയിന്റ് വരെ ലഭിക്കാനും സാധ്യതയുണ്ട്. ആ ഘട്ടത്തിൽ നെറ്റ് റൺ റേറ്റ് പരിഗണിച്ചാകും സെമിഫൈനലിൽ എത്തേണ്ട ടീമിനെ തീരുമാനിക്കുക.

ആദ്യ മത്സരത്തിലെ തോൽവിയോടെ ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് -3.800 ആയിട്ടുണ്ട്. മികച്ച വിജയം സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസിന്റെ റൺ റേറ്റ് +5.350 ആണ്. ഇനി വരാനിരിക്കുന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യ വൻ മാർജിനിൽ ജയിച്ചാൽ മാത്രമേ റൺ റേറ്റിൽ മുകളിൽ എത്താൻ സാധിക്കൂ.

അത് മാത്രം പോരാ, ഇന്ത്യ രണ്ട് മത്സരങ്ങൾ ജയിച്ചാലും പ്രശ്നങ്ങൾ തീരില്ല. ദക്ഷിണാഫ്രിക്കയും ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ ജയിക്കുകയും വേണം. അങ്ങനെ വന്നാൽ ദക്ഷിണാഫ്രിക്ക ആറ് പോയിന്റുമായും ഇന്ത്യ നാല് പോയിന്റുമായും സെമിയിൽ പ്രവേശിക്കാം. ദക്ഷിണാഫ്രിക്ക ഇനി കരീബിയന്‍ സംഘത്തോട് തോറ്റാൽ പിന്നെ കണക്കിലെ കളികൾ നോക്കിയാകും ഇന്ത്യയുടെ സെമി പ്രവേശനം.

West Indies’ 107-Run Win Over Zimbabwe Puts India’s Semi-Final Hopes in Danger.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛത്തീസ്​ഗഢിലെ വേദാന്ത പവർ പ്ലാന്റിൽ വൻ പൊട്ടിത്തെറി; 10 തൊഴിലാളികൾ മരിച്ചു, 40 പേർക്ക് പരിക്ക്, ചിലർ കുടുങ്ങിക്കിടക്കുന്നു

പറഞ്ഞ ജോലിക്കുള്ള വിസ കിട്ടിയില്ല; ഒന്നരലക്ഷം നല്‍കണമെന്ന് ആവശ്യം, തട്ടിപ്പുകാരന്റെ മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, യുവാവ് അറസ്റ്റില്‍

ലോക്‌സഭ അംഗസംഖ്യ 850ലേക്ക്, ബിഹാറിൽ ചരിത്രത്തിലാദ്യമായി ബിജെപി മുഖ്യമന്ത്രി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് തസ്തികകളിൽ ഒഴിവ്, ബിഇിസിഐഎൽ വഴി നിയമനം ഏപ്രിൽ 27 നകം അപേക്ഷിക്കണം

രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കണ്ണൂരില്‍ കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം

SCROLL FOR NEXT