വിന്‍ഡീസ് ടീം ട്വിറ്റര്‍
Sports

കൂറ്റനടികളുമായി വിന്‍ഡീസ് ബാറ്റിങ് നിര; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ടി20 പരമ്പര തൂത്തുവാരി

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ത്തിനു നേടി വിന്‍ഡീസിന്‍റെ ലോകകപ്പ് ഒരുക്കം

Author : സമകാലിക മലയാളം ഡെസ്ക്

കിങ്‌സ്റ്റന്‍: ടി20 ലോകകപ്പിനൊരുങ്ങുന്ന മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനു വലിയ ആത്മവിശ്വാസം നല്‍കുന്ന മുന്നേറ്റം. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര വിന്‍ഡീസ് തൂത്തുവാരി.

മൂന്നാം പോരില്‍ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് വിന്‍ഡീസ് പരമ്പര 3-0ത്തിനു സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. വിന്‍ഡീസ് വെറും 13.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി.

വിന്‍ഡീസിനായി ആദ്യ മൂന്ന് ബാറ്റര്‍മാര്‍ മികവോടെ ബാറ്റ് വീശിയതോടെ വിജയം അനായാസമായി. ജോണ്‍സന്‍ ചാള്‍സ് അര്‍ധ സെഞ്ച്വറിയുമായി ടോപ് സ്‌കോററായി. താരം 26 പന്തില്‍ 9 ഫോറും 5 സിക്‌സും സഹിതം 69 റണ്‍സെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റനും ഓപ്പണറുമായ ബ്രണ്ടന്‍ കിങ് 28 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും സഹിതം 44 റണ്‍സ് കണ്ടെത്തി. കെയ്ല്‍ മെയേഴ്‌സ് 23 പന്തില്‍ നാല് സിക്‌സുകള്‍ സഹിതം 36 റണ്‍സുമായും അലിക്ക് ആതന്‍സ് 6 റണ്‍സുമായും പുറത്താകാതെ ടീമിനെ ജയത്തിലെത്തിച്ചു.

നേരത്തെ ആദ്യം ബാറ്റിങിനു ഇറങ്ങിയ ദക്ഷിണാഫ്രിക്കക്കായി ക്യാപ്റ്റന്‍ റസി വാന്‍ ഡെര്‍ ഡുസന്‍ തിളങ്ങി. താരം അഞ്ച് സിക്‌സും ഒരു ഫോറും സഹിതം 31 പന്തില്‍ 51 റണ്‍സെടുത്തു. 28 പന്തില്‍ 36 റണ്‍സെടുത്ത വെയ്ന്‍ മള്‍ഡറാണ് തിളങ്ങിയ മറ്റൊരു താരം.

വിന്‍ഡീസിനായി ഒബിദ് മക്കോയ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. പേസ് സെന്‍സേഷന്‍ ഷമര്‍ ജോസഫ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT