West Indies cricket team x
Sports

'എനിക്ക് വീട്ടില്‍ പോകണം'; നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ 'ഇന്ത്യയിൽ കുടുങ്ങി' വിന്‍ഡീസ് ടീം

നിരാശ പരസ്യമാക്കി കോച്ച് സമ്മി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം തുടരുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ വെസ്റ്റ് ഇന്‍ഡീസ് ടീം. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണ് ടീമിന്റെ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയത്. ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ പരാജയപ്പെട്ടതോടെ വിന്‍ഡീസ് സെമി കാണാതെ പുറത്തായിരുന്നു. മാര്‍ച്ച് ഒന്നിനായിരുന്നു മത്സരം. അതിനിടെയാണ് ഇറാന്‍- ഇസ്രയേല്‍ യുദ്ധവും മറ്റ് സംഘര്‍ഷങ്ങളും ഉടലെടുത്തത്. ഇതോടെയാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്.

അതിനിടെ ടീമിന്റെ യാത്ര മുടങ്ങിയതില്‍ കടുത്ത നിരാശയുമായി വിന്‍ഡീസ് പരിശീലകന്‍ ഡാരന്‍ സമ്മി രംഗത്തെത്തി. എക്‌സ് കുറിപ്പിലൂടെ അദ്ദേഹം തന്റെ നിരാശ മറച്ചു വയ്ക്കാതെ പ്രകടിപ്പിച്ചു. 'എനിക്ക് വീട്ടില്‍ പോകണം'- എന്ന കുറിപ്പുമായാണ് സമ്മി രംഗത്തെത്തിയത്.

മാര്‍ച്ച് ഒന്നിന് ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു ഇന്ത്യ- വിന്‍ഡീസ് പോരാട്ടം. നിലവില്‍ വിന്‍ഡീസ് ടീം കൊല്‍ക്കത്തയില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണ്.

വിന്‍ഡീസ് ടീം മടക്ക യാത്രയ്‌ക്കൊരുങ്ങുന്നതിനിടെയാണ് യുദ്ധ സാഹചര്യം ഉടലെടുത്തത്. പിന്നാലെ ദുബൈ വിമാനത്താവളം അടച്ചുപൂട്ടി. പശ്ചിമേഷ്യന്‍ വ്യോമാതിര്‍ത്തികളും അടച്ചു. അതോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകളെ അതു കാര്യമായി ബാധിക്കുകയും ചെയ്തു. ഇതോടെയാണ് യാത്ര പ്രതിസന്ധിയിലായത്. നിലവില്‍ എത്ര ദിവസം ടീം അംഗങ്ങള്‍ ഇങ്ങനെ കാത്തിരിക്കേണ്ടി വരുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

West Indies cricket team coach Darren Sammy expressed frustration on social media 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടില്‍ കനത്ത പോളിങ്, ബംഗാളില്‍ ബോംബേറ്, സംഘര്‍ഷം, റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഈത്തപ്പഴമോ ശർക്കരയോ? ശരീരഭാരം കുറയ്ക്കാൻ മികച്ച മധുരം ഏതാണ്?

'റീച്ച് കൂട്ടാന്‍ പുറത്തൂന്ന് ആരേയും വിളിക്കണ്ട, ഇവിടെ തന്നെ നമുക്കൊരാളുണ്ട്'; മോഹന്‍ലാലിനെപ്പറ്റി മമ്മൂട്ടി, വിഡിയോ വൈറല്‍

'കണക്കുകൾ തീർക്കണ്ടേ?'; ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷ എഫ്‌സിക്കെതിരെ

തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല; 15 ആനപ്പുറത്ത് എഴുന്നള്ളിപ്പ്, കുടമാറ്റം പേരിന് മാത്രം, പൊലിമ കുറച്ച് ആഘോഷം

SCROLL FOR NEXT